ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ ശീതളപാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തി പീഡിപ്പിച്ച് അധ്യാപകന്‍

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പിഡീപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ മേയിലാണ് അധ്യാപകനായ വികു ഛേത്രി പിഡീപ്പിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടി ജൂണില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്. ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ധോല പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
പീഡനത്തിന് ഇരയായ കാര്യങ്ങള്‍ വിശദീകരിച്ച് പെണ്‍കുട്ടി എഴുതിയ നാല് പേജുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്കുറിപ്പില്‍, മറ്റു മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് പ്രതിയായി വികു ഛേത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതായും ആരോപിക്കുന്നു. മേയ് 26ന്, ക്ലാസ് കഴിഞ്ഞ് പോകുന്നതിനിടെ ശീതളപാനീയത്തില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി നല്‍കിയാണ് അധ്യാപകനായ വികു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha