Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?

07 JULY 2025 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കറുത്ത കൈകളോ, അതോ തീവ്രവാദികളോ എന്ന സംശയം ചില തലങ്ങളില്‍  ബലപ്പെടുന്നു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേ സമയം പ്രവര്‍ത്തനരഹിതമാകാനുള്ള ഒരു സാധ്യതയുമില്ലെന്നും വിമാനത്തില്‍ അമിതഭാരം ഉണ്ടായിരുന്നില്ലെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തിന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ബോംബു വച്ചതുപൊലൊരു അട്ടിമിറക്കുള്ള സാധ്യതയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഒരു പക്ഷെ വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം വിമാനത്തിലെ മുന്‍ യാത്രക്കാര്‍, വിമാനത്താവളം ജീവനക്കാര്‍ തുടങ്ങിയവരും മൊബൈല്‍ ഫോണുകളും കോളുകളും പരിശോധിച്ചുവരികയാണ്. ഇതിനൊപ്പം പൈലറ്റുമാരുടെ മൊബൈലിലേക്കും മെയില്‍ ഐഡിയിലേക്കും വന്ന സന്ദേശങ്ങളും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിവരികയാണ്.

കേവലം ഒരു പരു ന്ത് ഇടിച്ചാല്‍ ഇത്ര വലിയൊരു ദുരന്തം സംഭവിക്കുകയില്ല. പറന്നുയര്‍ന്ന വിമാനം നിര്‍ദിഷ്ട ഉയരത്തിലേക്ക് പറക്കാതെ വന്നതിനു പിന്നിലെ സാഹചര്യമാണ് ഇനിയും കണ്ടെത്താനിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് ഇതേ വിമാനം അലഹമ്മദാബാദിലേക്ക് പറന്നുവരുമ്പോള്‍തന്നെ വിമാനത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായി  യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു.


പക്ഷിയിടിച്ചത് മൂലമോ, രണ്ട് എഞ്ചിനുകളും ഒരേ സമയം തകരാറിലായതുകൊണ്ടോ ആകാം അപകടമെന്നായിരുന്നു ഇതുവരെയുള്ള  പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും പരിശോധിച്ചശേഷം ഒരു വിവരവും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ടേക്ക്-ഓഫിന് ശേഷം വിമാനം ഉയരം നേടാന്‍ ബുദ്ധിമുട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പിഴവുകളും പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളും ഒരുമിച്ച് വന്നതാകാം ദുരന്തത്തിന് വഴിവെച്ചതെന്നാണ് ആദ്യദിവസങ്ങളില്‍ കരുതിയിരുന്നത്.


ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് ഒരേ സമയം 227.9 ടണ്‍ പരമാവധി ടേക്ക്-ഓഫ് ഭാരമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 330 മിനിറ്റ് വരെ ഒരു എഞ്ചിനില്‍ പറക്കാന്‍ കഴിവുള്ള  വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരേ സമയം തകരാറിലാകാനുള്ള സാധ്യത ഒരു ബില്യണില്‍ ഒന്നാണെന്ന് ഇന്റര്‍നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസിലെ വിദഗ്ധര്‍ പറയുന്നു. അതേ സമയം റണ്‍വേകള്‍ക്കരികില്‍ വളരുന്ന പുല്ലുകള്‍ പ്രാണികളെയും അതുവഴി പക്ഷികളെയും ആകര്‍ഷിക്കുന്നതിനാല്‍ പക്ഷികള്‍ എഞ്ചിനുകളില്‍ കുടുങ്ങിയതാകാം അപകടകാരണമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ടേക് ഓഫ് നടത്ത് ഒരു മിനിറ്റിനുള്ളില്‍ വിമാനം നിലംപൊത്തുകയും ചെയ്തു.  സംഭവസമയത്ത് 12 ജീവനക്കാരടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.വിമാനം ബിജെ മെഡിക്കല്‍ കോളജ് കാമ്പസിലെ ഹോസ്റ്റലില്‍ ഇടിച്ച് തീ പന്തമായി പൊട്ടിത്തെറിച്ചു. 275 പേരാണ്  അപകടത്തില്‍ മരിച്ചത്.


വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിച്ചിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങളില്‍ കാണാമെന്നും ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിച്ചിരുന്നെങ്കില്‍ വിമാനത്തിന് കൂടുതല്‍ ഉയരം നേടാനും ജനവാസ മേഖലകള്‍ ഒഴിവാക്കാനും കഴിഞ്ഞേനെ എന്നും ഇതേ സംഘം പറയുന്നു. മുന്‍പും ഡ്രീം ലൈനര്‍ വിമാനങ്ങള്‍ക്ക് ബാറ്ററി അമിതമായി ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തി വരികയാണഅ.  വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ലാന്‍ഡിങ് ഗിയറിന്റെയും  വിംഗ്  ഫ്‌ളാപ്പുകളുടെയും പ്രവര്‍ത്തനങ്ങളും വിലയിരുത്തയപ്പോള്‍ ഇവയല്ലെ അവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അടിയന്തര ഊര്‍ജ്ജ സ്രോതസ്സായ വിമാനത്തിന്റെ റാറ്റ്  അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനസജ്ജമായതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരാറിലായിരിക്കാ എന്ന സാധ്യയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.


വൈദ്യുത തകരാര്‍, ഇന്ധനത്തിലെ മായം, എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം എന്‍ജിന്‍ തകരാറിന് കാരണമായിട്ടുണ്ടോ എന്നും  പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ലോകമെമ്പാടും ഏകദേശം 1,200 വിമാനങ്ങള്‍ സര്‍വീസിലുണ്ടെങ്കിലും, ബോയിംഗ് 787 ഉള്‍പ്പെട്ട ആദ്യത്തെ അപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.


അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന്. ഈ ക്രമീകരണങ്ങള്‍ കൊണ്ട് മാത്രം തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അട്ടിമറി സാധ്യത ഒരിക്കലും തള്ളിക്കയാനാവില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends