നയന്‍താരയുടെ ബിയോണ്ട് ദി ഫെയറി വീണ്ടും വിവാദത്തില്‍

നയന്‍താരയുടെ ബിയോണ്ട് ദി ഫെയറിടെയിലുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തില്‍. നാനും റൗഡി താന്‍ ചിത്രത്തിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായ ധനുഷ് നല്‍കിയ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജിക്ക് പിന്നാലെ ചന്ദ്രമുഖി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നയന്‍താരയെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉള്‍പ്പെടുത്തി എന്നാണ് പരാതി. 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ നെറ്റ്ഫ്‌ലിക്‌സിനും ഡോക്യുമെന്ററി നിര്‍മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതിയ വ്യക്തമാക്കിയിട്ടുണ്ട്.
2024 നവംബര്‍ 18 നാണ് നയന്‍താര ബിയോണ്ട് ദി ഫെയറിടെയില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഡോക്യുമെന്ററിക്കെതിരെ ധനുഷാണ് ആദ്യം പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരവെയാണ് പുതിയ ഹര്‍ജിയുമെത്തിയത്. നേരത്തെ ധനുഷിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ധനുഷ് നിര്‍മിച്ച നാനം റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാന്‍ ഒപ്പിടുമ്പോള്‍ ധനുഷിന്റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയത്.
അതേസമയം ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുണ്ടായ വിവാദം പരസ്യ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയന്‍താര നേരത്തെ പ്രതികരിച്ചിരുന്നു. താന്‍ പ്രശസ്തിക്കായി ആരെയും വ്യക്തിഹത്യ ചെയ്യുന്ന ആളല്ല. ധനുഷിന്റെ പ്രശ്‌നം എന്തെന്നറിയാന്‍ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ധനുഷുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് മാനേജരോട് താന്‍ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സാധാരണ താരങ്ങളുടെ മാനേജര്‍മാരോട് സംസാരിക്കാത്ത ആളാണ് ഞാന്‍. എന്തിനാണ് ദേഷ്യം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ധനുഷ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അണിയറ ദൃശ്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ പരാമര്‍ശിച്ചിട്ടില്ല. സ്വന്തം ഫോണില്‍ എടുത്ത ദൃശ്യങ്ങള്‍ ആണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്. അതിനാല്‍ പകര്‍പ്പവകാശം ബാധകം ആകില്ല. ശരിയെന്ന് വിശ്വസിക്കുന്ന കാര്യം ചെയ്യാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നും നയന്‍താര അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha