കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

വിൽപ്പനയ്ക്ക് എത്തിച്ച 2.60 ലിറ്റർ വാറ്റുചാരായവും 85 ലിറ്റർ കോടയും പിടികൂടി. വെള്ളൂർ ഇരുമ്പയം ഭാഗത്ത് ചെമ്മാടിയിൽ വീട്ടിൽ ജീവരാജ് സി.ആർ, തോന്നല്ലൂർ സ്രാങ്കുഴയിൽ സിജിമോൻ എസ്.എ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പരിശോധനയിൽ
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ( ഗ്രേഡ് ) മാരായ രാജേഷ് വി ആർ, രാജേഷ്.ജി, സുരേഷ് കെ, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ് ) രജനീഷ് എം ആർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിയാസ് മോൻ കെ.ജെ, ഹരികൃഷ്ണൻ കെ.എച്ച് , അമൃത് എംഎ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിബി എ.ജെ, പ്രീതി.കെ എക്‌സൈസ് ഡ്രൈവർ ലിജേഷ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha