അഭയക്കേസ്: അന്തിമവാദം ഇന്ന് തുടങ്ങും... തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേള്‍ക്കുന്നത്

1992 ല്‍ നടന്ന സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം അന്തിമവാദം ഇന്ന് (ബുധനാഴ്ച) മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേള്‍ക്കുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷന്‍സ് കേസില്‍ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുന്നത്.
ആദ്യം കേസ് ചാര്‍ജ് ചെയ്ത സിബിഐക്ക് വേണ്ടിയുള്ള പ്രോസിക്യൂഷന്‍ ഭാഗം വാദം കേള്‍ക്കും. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം ഉന്നയിക്കുന്നത്. ആ വാദം പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വാദം കോടതി കേള്‍ക്കുന്നത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 233 പ്രകാരം പ്രതിഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് 234 പ്രകാരമുള്ള അന്തിമവാദം കേള്‍ക്കുന്നത്. എന്നാലിവിടെ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഒരു സാക്ഷിയെ വിസ്തരിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്ത് കോടതി സമന്‍സ് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പ്രതികള്‍ തന്നെ പിന്‍മാറി സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha