എത്രയായുലുമെന്‍ ഉണ്ണിയല്ലേ... ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ഊരാക്കുടുക്കാകുമെന്ന് ആരും വിചാരിച്ചില്ല; മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ; തൂക്കി കൊല്ലുന്നെങ്കില്‍ കൊന്നോട്ടെ എന്ന എന്ന പിതാവിന്റെ വാക്കുകള്‍ അറംപറ്റുന്നോ എന്ന ചോദ്യം ശക്തം

അനിഷേധ്യ നേതാവായെ കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയല്ല. ബിനീഷ് കോടിയേരി ഉണ്ടാക്കിയ ദു:ഖം ഏതൊരു പിതാവിനെപ്പോലെയും വേദനിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ചികിത്സാര്‍ത്ഥം അവധി വേണമെന്ന ആവശ്യം കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റാണ് ആവശ്യം അംഗീകരിച്ചത്. അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.
മുമ്പ് ബിനീഷ് കേസില്‍ മകന്റെ പ്രവൃത്തികള്‍ പിതാവായ കോടിയേരി അറിഞ്ഞിരുന്നില്ല എന്ന വാദത്തിന് വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായിരുന്നത്. അതേസമയം തനിക്ക് പങ്കില്ലെന്നും ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിച്ചോട്ടെ, തൂക്കിക്കൊല്ലുല്ലെങ്കില്‍ കൊന്നോട്ടെ എന്നുമാണ് ഒരുഘട്ടത്തില്‍ കോടിയേരി പ്രതികരിച്ചത്. ആ പിതാവിന്റെ ദു:ഖം എല്ലാവര്‍ക്കും മനസിലായി.
അന്ന് കോടിയേരി പറഞ്ഞ വാക്കുകള്‍ അറം പറ്റുമോയെന്ന സംശയമാണ് പലരും ഉയരുന്നത്. ബിനീഷ് എന്‍സിബി കസ്റ്റഡിയിലായതോടെ എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നുപോലും പറയാന്‍ പറ്റാത്ത അവസ്ഥ. കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്നാണ് പലരും പറയുന്നത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മകന് ഈ ഗതി വന്നല്ലോയെന്നോര്‍ത്ത് സകല സഖാക്കളും വിഷമത്തിലാണ്. ഒരിക്കലും പേരുദോഷം കേള്‍പ്പിക്കാത്ത മഹാനായ അച്ഛന് തന്നെ നാണക്കേടായിരിക്കുകയാണ്. പക്ഷെ അച്ഛന്‍ കൊമ്പത്തിരുന്നപ്പോള്‍ പോലും ഒന്നും ചെയ്തില്ല. പിന്നെയല്ലെ കിരീടം ഉപേക്ഷിച്ചപ്പോള്‍...
ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയ്ക്ക് ഉടന്‍ പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ബിനീഷ് റിമാന്‍ഡിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ഇന്നലെ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഈമാസം 20 വരെ ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ചോദ്യംചെയ്ത ശേഷം ബിനീഷിനെ പ്രതിയാക്കുമെന്നാണ് സൂചന. കന്നഡ സീരിയല്‍ നടി അനിഖ, കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ പ്രതികളായ കേസിലാണ് നടപടി. ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് നാടകീയമായി എന്‍.സി.ബി ഇന്നലെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ അറസ്റ്റിനും കോടതി നടപടികള്‍ക്കുമായി ഒരേസമയം രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു എന്‍.സി.ബി നീക്കം. കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യംചെയ്യലിനായി എന്‍.സി.ബി മേഖലാ ആസ്ഥാനത്തെത്തിച്ചു. നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം എന്‍.സി.ബി കേസെടുത്താല്‍ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. മയക്കുമരുന്ന് കേസിലെ രണ്ടാംപ്രതി അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.
മയക്കുമരുന്നിടപാടുകള്‍ നടത്തിയ ബംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ പണം നല്‍കിയത് ബിനീഷാണെന്നും താന്‍ വെറും ബിനാമിയാണെന്നും ബിനീഷാണ് ബോസെന്നും എന്‍ഫോഴ്‌സ്‌മെന്റിന് അനൂപ് മൊഴി നല്‍കിയിരുന്നു. ആഫ്രിക്കയില്‍ നിന്ന് ലഹരിമരുന്നെത്തിച്ച് അനൂപ് ബംഗളൂരുവില്‍ വ്യാപാരം നടത്തിയെന്ന് എന്‍.സി.ബിയും ബിനീഷുമായി ചേര്‍ന്ന് ലഹരിവ്യാപാരം നടത്തിയതായി അനൂപ് സമ്മതിച്ചിട്ടുണ്ടെന്ന് ഇ.ഡിയും കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ അനൂപും മറ്ര് രണ്ടുപേരും ചേര്‍ന്ന് നടത്തിപ്പ് ഏറ്റെടുത്ത റോയല്‍ സ്യൂട്ട്‌സില്‍ ബിനീഷടക്കം നിരവധി പ്രമുഖര്‍ സന്ദര്‍ശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും എന്‍.സി.ബിക്ക് വിവരംകിട്ടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹോട്ടല്‍.
അതേസമയം ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. റോയല്‍ സ്യൂട്ട്‌സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്ബനി ജീവനക്കാരന്‍ സോണറ്റ് ലോബോ, ബിനീഷ് സ്ഥിരമായി ഇവിടം സന്ദര്‍ശിച്ചിരുന്നതായും ലഹരി ഉപയോഗിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ കൃഷ്ണഗൗഡ ബിനീഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് എന്‍.സി.ബിക്കും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. എന്തായാലും ബിനീഷിനെ ഓര്‍ത്ത് വേണ്ടപ്പെട്ടവര്‍ അതീവ ദു:ഖിതരാണ്.
https://www.facebook.com/Malayalivartha