ഒഴിവാക്കാന്‍ എബ്രഹാം... നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് ചോര്‍ത്തി കൊടുത്തത് മുന്‍ ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാമാണെന്ന സംശയത്തില്‍ പ്രതിപക്ഷ നേതാക്കള്‍; രാജിവയ്ക്കാനൊരുങ്ങി കെ.എം എബ്രഹാം

നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് ചോര്‍ത്തി കൊടുത്തത് മുന്‍ ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാമാണെന്ന സംശയത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. കിഫ്ബിയുടെ തലപ്പത്തുള്ള കെ.എം. എബ്രഹാം തന്നെയാണ് ഇപ്പോഴും ധനവകുപ്പ് ഭരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളും ബിജെപിയും ആരോപിക്കുന്നത്. അതേസമയം കിഫ്ബിയുടെ തലപ്പത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ധനമന്ത്രിക്ക് കത്ത് നല്‍കി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് എബ്രഹാം കിഫ്ബി വിടുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.
സി എജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി തോമസ് ഐസക്ക് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും ഇത്.
ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് മന്ത്രിമാര്‍. എന്നാല്‍ ഡോ. ഐസക്കിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്. സി എ ജി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറിയപ്പോള്‍ അത് ഈ ഘട്ടത്തില്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശം കെ.എം. എബ്രഹാം മന്ത്രിക്ക് നല്‍കിയതായാണ് വിവരം. എന്നാല്‍ സ്വപ്ന സുരേഷ് വിവാദത്തില്‍ മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് ഒരു അവധി നല്‍കാനുള്ള തീരുമാനത്തിന്റെ ഫലമായി ഐസക്ക് കിഫ്ബി മേധാവിയുടെ വാക്കുകള്‍ അവഗണിച്ചുവെന്നാണ് അറിയുന്നത്
യഥാര്‍ത്ഥത്തില്‍ മന്ത്രി നടത്തിയത് ചട്ടലംഘനമാണ്. മന്ത്രിക്ക് അധികാരത്തില്‍ തുടരാനുളള അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കരട് റിപ്പോര്‍ട്ടാണ് എന്ന് പറഞ്ഞാണ് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇത് കരടാണെന്ന് അനുമാനിച്ചു എന്നാണ് പറയുന്നത്. ഏതായാലും കെ.എം. എബ്രഹാമാണ് ധനമന്ത്രിയുടെ നടപടി കാരണം വെള്ളത്തിലായത്.
കേരളം കണ്ട പ്രഗത്ഭ ഐ. എ എസുകാരില്‍ ഒരാളാണ് കെ.എം. എബ്രഹാം. പഠിച്ചത് എഞ്ചിനീയറിങ് ആയിരുന്നുവെങ്കിലും കെ.എം.എബ്രഹാമിന് താല്‍പര്യം ധനകാര്യത്തിലായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബിടെക്, കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ നിന്ന് എം.ടെക്, അമേരിക്കയിലെ പ്രശസ്തയായ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എന്നിവിടം വരെയെത്തി സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസം. പിന്നീടാണ് ധനകാര്യത്തിലേക്ക് കടന്നത്. അമേരിക്കയില്‍ നിന്നു തന്നെ സി.എഫ്.എ. (ചാര്‍ട്ടേര്‍ഡ് ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റ്) നേടിയ എബ്രഹാം സ്റ്റന്‍ഫോര്‍ഡ്, ജോണ്‍ ഫ്രാപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ആഞ്ജലിസ് എന്നിങ്ങനെയുള്ള ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പാസായിട്ടുണ്ട്.
മെഷീന്‍ റീഡിങ്, ബിഗ്‌ഡേറ്റാ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫറന്‍സ്, എക്‌സ്‌പ്ലോറേറ്ററി ഡേറ്റ അനാലിസിസ് എന്നിങ്ങനെ എബ്രഹാം പഠിച്ച വിഷയങ്ങളുടെ എണ്ണം ഏറെ. ജീവിതത്തിന്റെ ഏറിയകാലവും വലിയ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച കണ്ടത്തില്‍ മാത്യു എബ്രഹാം കേരളത്തിന്റെ ചീഫ് സെക്രട്ടറിയുമായി.
1996 ലെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവണ്‍മെന്റ് പ്രോഗ്രാം (എം.ജി.സി.) എന്ന പദ്ധതിക്കു നേതൃത്വം നല്‍കിയതാണ് എബ്രഹാമിന്റെ മറ്റൊരു വലിയ നേട്ടം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എഎസ്എപി) എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. മൂന്നു ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിലൂടെ വിവിധ മേഖലകളില്‍ പരിശീലനം നേടിയത്.
1996 ല്‍ ത്തന്നെയാണ് കേരളത്തിന് ആദ്യമായി വിദേശ ഫണ്ടിങ് ലഭിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. രണ്ടുഘട്ടങ്ങളായി കിട്ടിയ 1300 കോടിരൂപ സംസ്ഥാനത്തിന്റെ പൊതു ചെലവുകള്‍ക്കും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിച്ചത്.
ധനകാര്യമന്ത്രിയായിരുന്ന ടി.ശിവദാസമേനോന്‍ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതിയായിരുന്നു ഇത്. തന്റെ ശക്തി ധനകാര്യവകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന വിനോദ് റായിയും കെ.എം.എബ്രഹാമുമായിരുന്നുവെന്ന് ശിവദാസമേനോന്‍ പലപ്പോഴും പറയുമായിരുന്നു. ശിവദാസ മേനോനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു കെ.എം. എബ്രഹാം.
2008 മുതല്‍ 2011 വരെ സെബി (സെക്ര്യൂരിട്ടീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്) അംഗമായകാലം കടുത്ത പരീക്ഷണകാലഘട്ടമായിരുന്നു എബ്രഹാമിന്. സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ സഹാറായുടെ ഭീമമായ സാമ്പത്തിക കടങ്ങള്‍ പുറത്തുകൊണ്ടുവന്നു. സഹാറ ഇന്ത്യാ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍ സഹാറ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ ക്രമക്കേടുകള്‍ പുറത്തുനന്നതിനെത്തുടര്‍ന്ന് സഹാറ ഗ്രൂപ്പിന്റെ പ്രധാനി സുബ്രതാ റോയി വലിയ കുരുക്കിലായി. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നിട്ടും എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ വെല്ലുവിളിക്കാനായില്ല. 2014 ഫെബ്രുവരി 17 ാം തീയതി രൂക്ഷമായ ഭാഷയില്‍ പ്രഖ്യാപിച്ച കോടതി വിധിയില്‍ സുബ്രതാ റോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു സുപ്രീംകോടതി.
2012 ഓഗസ്റ്റ് 31 ന് ജസ്റ്റിസ് ജെഎസ് കെഹാര്‍, ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച പ്രസിദ്ധമായ സഹാറാ കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2014 ലെ അറസ്റ്റ് ഉള്‍പ്പെടെ നടന്നത്. അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്കെതിരെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനു നേരിട്ടു പരാതി കൊടുതതയാളാണ് എബ്രഹാം. സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യമന്ത്രി ഇടപെടുന്നുവെന്നായിരുന്നു പരാതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം, സിബിഐ അന്വേഷണം എന്നിങ്ങനെ പലവഴിക്കായി എബ്രഹാം നേരിട്ട പീഡനങ്ങള്‍ .സെബിയില്‍ രണ്ടാമതൊരു ഊഴം നിഷേധിക്കപ്പെടുകയും ചെയ്തു.
സംസ്ഥാന വിജിലന്‍സും എബ്രഹാമിനു നേരെ ത്വരിതാന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ചെന്ന് താമസസ്ഥലത്തിന്റെ വിസ്തീര്‍ണം അളന്നെടുത്തു. ഭാര്യ മാത്രമുള്ളപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എബ്രഹാമിന്റെ വീട്ടില്‍ എത്തിയത് ഐ.എ.എസ്. സമൂഹത്തെ ഞെട്ടിയ സംഭവമായിരുന്നു. പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എബ്രഹാമിനെ പിന്താങ്ങി സംസാരിച്ചതോടെയാണ് ഈ വിഷയം തണുത്തത്. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിന് സ്ഥാന നഷ്ടം സംഭവിക്കാന്‍ ഒരു കാരണം എബ്രഹാമിനെതിരെയുള്ള അന്വേഷണമായിരുന്നു.
എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ദുര്‍ബലമായതോടെ കെ.എം. ഏബ്രഹാമും ദുര്‍ബലനായി.കിഫ്ബിയില്‍ ഇ.ഡി. പിടിമുറുക്കിയാല്‍ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് എബ്രഹാം കരുതുന്നു. അതിനു മുമ്പ് സ്ഥാപനം വിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തുടരാന്‍ ധനമന്ത്രി പറയുന്നുണ്ടെങ്കിലും അദ്ദേഹം അത് കേള്‍ക്കാന്‍ തയാറല്ല.
"
https://www.facebook.com/Malayalivartha