ആദ്യ വിവാദം പുകയുന്നു... സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ സഖാവ് എ വിജയരാഘവന്റെ പേരില്‍ കേരള ഹൈക്കോടതിയില്‍ ആദ്യത്തെ കേസ് ഐശ്വര്യപൂര്‍വം ഫയല്‍ ചെയ്യപ്പെടുന്നു; കേസ് ഭാര്യയുടെ പേരിലായത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം!

വിജയരാഘവന്റെ ഭാര്യയെ തൃശൂര്‍ കേരളര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദത്തിന്റെ ബാക്കിയെന്നോണം കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.പി.ജയദേവന്‍ രാജിവെച്ചു. ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് തന്നെ തിരികെ പോകാനുളള ഒരു തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ജയദേവന്‍ പ്രതികരിച്ചു.
ഇല്ലാത്ത തസ്തികയിലാണ് വിജയരാഘവന്റെ ഭാര്യ പ്രൊഫ ആര്‍ ബിന്ദുവിന്റെ നിയമനം. മാനേജ്‌മെന്റാണ് നിയമനം നടത്തിയത്. മാനേജ്‌മെന്റ് എന്നാല്‍ കൊച്ചി ദേവസ്വം ബോര്‍ഡ്. കൊച്ചി ദേവസ്വം ബോര്‍ഡിനെ നിയമിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് വിജയരാഘവന്‍.
പ്രിന്‍സിപ്പലിനേക്കാള്‍ കൂടുതല്‍ അധികാരമാണ് സെക്രട്ടറിയുടെ ഭാര്യക്ക്‌നല്‍കിയിരിക്കുന്നത്. കോളേജിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണ്. സര്‍ക്കാരിന് ഓഡിറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടത് പ്രിന്‍സിപ്പലാണ്. എന്നാല്‍ ഇവിടെ വൈസ് പ്രിന്‍സിപ്പലിന് സാമ്പത്തിക ഇടപാടുളള വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് കൊടുത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട്‌സിലും സര്‍ക്കാര്‍ നിയമങ്ങളിലും വൈസ് പ്രിന്‍സിപ്പല്‍ എന്ന ഒരു തസ്തികയില്ല.
യു.ജി.സി. നിയമമാണ് കോളേജിന് ബാധകം. അവിടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ സഹായത്തിനായി ഒരാളെ നിയമിക്കാന്‍ പാടുളളൂ. പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന ചുമതലകളാണ് വൈസ് പ്രിന്‍സിപ്പല്‍ വഹിക്കേണ്ടത്. അല്ലാതെ സ്വതന്ത്ര ചുമതല കൊടുക്കാന്‍ സാധിക്കില്ല. ഇത് നിയമപരമായി നിലനില്‍ക്കാത്ത ഒരു ഉത്തരവാണ്.എന്നാല്‍ അത് അനുസരിക്കണമെന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രെഫ. ജയദേവന് മാനേജ്‌മെന്റിന്റെ ഉത്തരവ് ലംഘിക്കാനാവില്ല. ഇപ്പോഴത്തെ നടപടി അംഗീകരിക്കാനുമാകില്ല. ഇതുസംബന്ധിച്ച് മാനേജ്‌മെന്റിന് അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല.
വൈസ് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുളള ഉത്തരവില്‍ അതിന്റെ കോപ്പി പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും മാത്രമാണ് നല്‍കിയിട്ടുളളത്. അതില്‍ നിന്ന് ഇക്കാര്യം മറ്റാരെയും അറിയിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇങ്ങനെ ഒരു നിയമനം നടന്നതില്‍ യൂണിവേഴ്സ്റ്റി രജ്‌സ്ട്രാറുടെ പരാമര്‍ശം എന്താണെന്ന് മനസിലാക്കിയിട്ടില്ല. സര്‍ക്കാരിന് ഇതില്‍ എന്ത് മാര്‍ഗനിര്‍ദേശമാണ് നല്‍കാനുളളത് എന്നാരാഞ്ഞ് പ്രൊഫ.ജയദേവന്‍ സര്‍ക്കാരിനും സര്‍വകലാശാലയിലേക്കും കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രജിസ്ട്രാരുടെ ഭാഗത്ത് നിന്നും ഏത് രീതിയില്‍ മുന്നോട്ടുപോകണമെന്ന ക്ലാരിഫിക്കേഷന്‍ ലഭിച്ചില്ലെന്നാണ് പ്രെഫ. ജയദേവന്‍ പറയുന്നത്.
ജയദേവന് മറുപടി ലഭിക്കാതെ ബിന്ദുവിന് ചാര്‍ജ് കൊടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ടീച്ചര്‍ സ്വയം വൈസ് പ്രിന്‍സിപ്പാലായിട്ടുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത് ബുദ്ധിമുട്ടാണ്. രണ്ട് അധികാരകേന്ദ്രങ്ങള്‍ പോലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് വന്നു ചേര്‍ന്നത്..
കോളേജിന്റെ ഉത്തരവാദിത്വവും നിയന്ത്രണവും പ്രിന്‍സിപ്പലില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍ മറ്റൊരാള്‍ അതില്‍ കൈകടത്തി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നാണ് പ്രെഫ. ജയദേവന്‍ പറയുന്നത്. സ്ഥാപനം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താന്‍ മാനേജ്‌മെന്റിന് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് തന്നെ തിരികെ പോകാനുളള ഒരു തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്തത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് നല്‍കിയപ്പോള്‍ ബോര്‍ഡ് മീറ്റിങ് കൂടി തീരുമാനം അറിയിക്കാം എന്നാണ് ലഭിച്ച മറുപടി.
ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയായിരുന്നു. പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് ബിന്ദുവിന് ലഭിക്കുന്നത്. വൈസ് പ്രിന്‍സിപ്പലായി അവര്‍ ഇന്ന് ചുമതലയേല്‍ക്കും.
നടപടി വിവാദമായതോടെ വൈസ് പ്രിന്‍സിപ്പലായി തന്നെ നിയമിച്ചതില്‍ ചട്ടലംഘനമൊന്നുമില്ലെന്ന് അസോസിയേറ്റ് പ്രൊഫസര്‍ ആര്‍.ബിന്ദു പറഞ്ഞു. 'വൈസ് പ്രിന്‍സിപ്പല്‍ നിയമനം ചട്ടലംഘനമാണോയെന്ന് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. യു.ജി.സിയുടെ 2018 റെഗുലേഷന്‍സിലുളളതാണ് അത് . 2020 ഫെബ്രുവരിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇത് അംഗീകരിച്ചിട്ടുണ്ട്. ഒരുപാട് കോളേജുകളില്‍ ഉളള പോസ്റ്റാണ്. മിക്കവാറും ക്രിസ്ത്യന്‍ കോളേജുകളും വളരെ നേരത്തേ തന്നെ അത് ചെയ്തിരുന്നു, ചില സര്‍ക്കാര്‍ കോളേജുകളിലും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ അങ്ങനെയൊരു പദവി വയ്ക്കണമെന്ന് ഡി.സി.ഇയുടെ ഉത്തരവുളളതാണെന്ന് ബിന്ദു പറഞ്ഞു.
താന്‍ എ.വിജയരാഘവന്റെ ഭാര്യയായതുകൊണ്ടു മാത്രമാണ് വിവാദമായതെന്നും പ്രെഫ. ബിന്ദു പറഞ്ഞു. ചെയ്യുന്ന ജോലിക്ക് പുറമേ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ജോലികളാണ് ചെയ്യാനുളളത്. ധനപരമായി യാതൊരു ഗുണമുളള പദവിയല്ല. ഈ തസ്തിക സൃഷ്ടിക്കുക വഴി നിയമലംഘനം നടന്നിട്ടില്ല. പ്രിന്‍സിപ്പല്‍ കഴിഞ്ഞാല്‍ സീനിയോറിറ്റി ഉളളയാള്‍ ഞാനാണ്. ആകെ നാലു അസോസിയേറ്റ് പ്രൊഫസര്‍മാരാണുളളത്. അതില്‍ ഡോക്ടറേറ്റ് ഉളളത് എനിക്കാണ്. പിന്നെ എന്ത് നിയമലംഘനമാണ് ഇതില്‍ നടന്നിട്ടുളളത്. കോളേജുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ എന്നെ ഏല്‍പിച്ചാല്‍ കുറച്ചുകൂടി നന്നായി നടക്കുമെന്ന് കരുതി ഉത്തരവാദിത്വങ്ങളുടെ വിഭജനം എന്ന രീതിയില്‍ ഒരു തൊഴില്‍ വിഭജനമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അത് ചെയ്തിട്ടുളളത്.' എന്നാണ് ബിന്ദുവിന്റെ പ്രതികരണം.
ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവ.കോളേജ്, വി.കെ. കൃഷ്ണമേനോന്‍ ഗവ.കോളേജ് കണ്ണൂര്‍ തുടങ്ങിയ കേരളത്തിലെ മറ്റു ചില കോളേജുകളിലും വൈസ് പ്രിന്‍സിപ്പല്‍ തസ്തികയുണ്ടെന്ന് ബിന്ദു പറഞ്ഞു.
ഏതായാലും നാക്കുപിഴ കാരണമുള്ള വിവാദങ്ങളില്‍ മാത്രം കുടങ്ങിയ വിജയരാഘവന്‍ വലിയൊരു വിവാദത്തിലാണ് കുടുങ്ങിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha