പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്... മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വീട് വളഞ്ഞ് 'വിജിലൻസ്' ; ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ... പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടി

പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ വളരെ പെട്ടന്നായിരുന്നു വിജിലൻസിന്റെ നീക്കം. വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയതോടെ ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്ലയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടി
പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ദിവസങ്ങൾക്ക് മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലം നിർമാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച തുക മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം മാറ്റി എടുത്തുവെന്നാണ് കേസ്.
കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയത്. 2016 നവംബര്‍ 15 ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്നായിരുന്നു പരാതി. പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാൻ വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
എന്നാൽ പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്നായിരുന്നു മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പുറത്ത് വിട്ടത്. തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടന്നുവെന്നും സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും പറഞ്ഞു. പാലംപുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിഞ്ഞിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha