കൊല്ലത്തെ കുമ്മിളില്‍ ഇരുപത്തിയൊന്നുകാരി എലിവിഷം കഴിച്ചതിനു ശേഷം മണ്ണെണ്ണ കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കാമുകന്‍റെ ചതി! അഞ്ചല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ഷഹിനയ്ക്ക് ഉണ്ടായ അടുപ്പം, പിന്നാലെ സംഭവിച്ചത് മറ്റൊന്ന്; കാമുകനെതിരെപരാതിയുമായി കുടുംബം

കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്‍റെ ചതിയാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനു ശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിള് സ്വദേശിനി ഷഹിനയുടെ ആത്മഹത്യ.
കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ വച്ച് ഷെഹിന മരിച്ചത്. അതിനും ദിവസങ്ങള്‍ക്കു മുമ്ബ് ഈ മാസം നാലാം തീയതിയായിരുന്നു എലിവിഷം കഴിച്ച ശേഷം മണ്ണെണ്ണ കുടിച്ചുളള ആത്മഹത്യാശ്രമം.
അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഷഹിനയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ച വിവരം ഷഹിന ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ച് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം.
അഞ്ചല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ഷഹിനയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha