കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്‍ മേല്‍പ്പാലത്തില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്‍ മേല്‍പ്പാലത്തില്‍നിന്ന് വീണ് മരിച്ചു. തലശ്ശേരി നെട്ടൂര്‍ ആര്‍.കെ. സ്ട്രീറ്റ് കുന്നോത്ത് തെരു ശാന്തിനിലയത്തില്‍ രമേശന്‍ (56) ആണ് മരിച്ചത്. മേല്‍പ്പാലത്തില്‍നിന്ന് അഞ്ച് മീറ്റര്‍ താഴേയ്ക്ക് റോഡില്‍ വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ രമേശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ടുവന്ന സ്വകാര്യ കാര്‍ ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു. ആശാരിപ്പണിക്കാരനായ രമേശന്‍ ജോലിക്കായി തലശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. രാമനാട്ടുകര ഭാഗത്തുനിന്ന് വന്ന സ്വകാര്യ കാര്‍ ബൈക്കിലിടിച്ച ശേഷം പിന്നിലുള്ള മറ്റൊരു ടാക്സി കാറിലും ഇടിച്ചാണ് നിന്നത്.സ്വകാര്യ കാറിലുണ്ടായിരുന്ന നാലുപേരില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കാക്കൂര്‍ പുതുക്കുടികണ്ടി പറമ്പത്ത് റജിന്‍ലാല്‍ (27), റിബിന്‍ലാല്‍ (25), ബാലുശ്ശേരി കരിമല വിജി (46) എന്നിവര്‍ക്കാണ് പരിക്ക്. റിബിന്‍ലാല്‍ നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha