ഒരിക്കലെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചവര്‍ ഇതു വായിക്കണം??. മെട്രോ നഗരമായ കൊച്ചി നഗരമാധ്യത്തില്‍ ഒരു മേല്‍പ്പാലം ഇത്ര ഗുണനിലവരമില്ലാതെ പണിതവര്‍ വേറെ എവിടെയൊക്കെ ഇത്തരം പാലങ്ങളും , കടല്‍ പാലങ്ങളും, കെട്ടിടങ്ങളും പണിതിട്ടുണ്ടാവും ? വിമർശനവുമായി അഡ്വ ശ്രീജിത്ത് പെരുമന

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായിരുന്നു. എന്നാൽ ഇപ്പോൾ കേസിലെ എഫ്‌ഐആറിലെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടികാണിച്ച് അഡ്വ ശ്രീജിത്ത് പെരുമന രംഗത്ത് വന്നിടിക്കുകയാണ് . ഒരിക്കലെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചവര്‍ ഇതു വായിക്കണം?? എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത് .
അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ;
പാലാരിവട്ടം അഴിമതി കേസ് വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത ഈ ഘട്ടത്തില്‍
ഒരിക്കലെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചവര്‍ ഇതു വായിക്കണം?? പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചുകൊണ്ട് മനുഷ്യരുടെ ജീവന്‍പോലും അപകടത്തിലാക്കി നടത്തിയ പകല്‍ക്കൊള്ളയുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട വിജിലന്‍സ് FIR ലെ ഞെട്ടിക്കുന്ന വിവരങ്ങളും FIR ന്റെ പകര്‍പ്പുമാണ് ചുവടെ കൊടുക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട കേസിനെ കുറിച്ച് ഒരു മാധ്യങ്ങളും കൂടുതല്‍ എഴുതുകയോ ഈ FIR പുറത്തുവിടുകയോ ചെയ്യില്ല എന്ന് കരുതുന്നതിനാല്‍ ഈ പോസ്റ്റിനു ഇപ്പോള്‍ ഏറെ പ്രാധാന്യമുണ്ട്..
മറ്റ് കേസുകള്‍പോലെ കാലങ്ങള്‍ താമസിപ്പിച്ച് തേച്ചുമായ്ച്ച് കളയാന്‍ ശ്രമങ്ങള്‍ നടക്കും. മെട്രോ നഗരമായ കൊച്ചി നഗരമാധ്യത്തില്‍ ഒരു മേല്‍പ്പാലം ഇത്ര ഗുണനിലവരമില്ലാതെ പണിതവര്‍ വേറെ എവിടെയൊക്കെ ഇത്തരം പാലങ്ങളും , കടല്‍ പാലങ്ങളും, കെട്ടിടങ്ങളും പണിതിട്ടുണ്ടാവും ? അവയുടെയൊക്കെ അവസ്ഥ എന്തായിരിക്കും ? എന്ത് വിശ്വസിച്ചാണ് അതിലൂടെ സഞ്ചരിക്കുക ?
FIR ലെ വിവരങ്ങള്‍ ഇങ്ങനെ
………………………………………………………
* പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നില അതീവഗുരുതരം;
* പാലത്തിന്റെ നിര്‍മ്മാണം അനുചിതമായ ഘടനയും ,രൂപകല്പനയും.
*പാലം പണിക്ക് ഉപയോഗിച്ചത് ഗുണമേന്മ ഇല്ലാത്ത സിമന്റും, മറ്റ് കോണ്‍ക്രീറ്റ് മെറ്റിരിയിലകളും.
* പാലം പണി നടക്കുമ്ബോള്‍ ആവശ്യമായ മേല്‍നോട്ടം ഉണ്ടായിരുന്നില്ല.
* പാലം പണിയുമായി ബന്ധപ്പെട്ട എല്ലാ കമ്ബനികളും, ഏജന്‍സികളും അഴിമതിയില്‍ പങ്കാളികളാണ്.
* അന്വേഷണത്തിന്റെ ഭാഗമായി രേഖകളും, ലാബ് റിപ്പോര്‍ട്ടുകളും മറ്റ് പരിശോധനകളും നടത്തിയതില്‍ നിന്നും പാലാരിവട്ടം പാലം പണിയില്‍ ഗുരുതരമായ പിഴവും, നിലവാര. തകര്‍ച്ചയും വിജിലന്‍സ് കണ്ടെത്തി.
* പാലത്തിന്റെ നിലവാര തകര്‍ച്ചയുടെ ഭാഗമായി പാലം പണിത ഏജന്‍സികളും ഉദ്യോകഗസ്ഥരും അനധികൃത സാമ്ബത്തിക ലാഭമുണ്ടാകുകയും, സര്‍ക്കാരിന് സാമ്ബത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തു.
??പാലത്തിന്റെ നിലവാരമില്ലായ്മയ്ക്കും തകര്‍ച്ചയ്ക്കും പാലം പണിത ഏജന്‍സികളും ഉദ്യോഗസ്ഥരും ഉത്തരവദികളാണെന്നു വ്യക്തമായ തെളിവുകളിടെ അടിസ്ഥാനത്തില്‍ കണ്ടെത്താന്‍ സാധിച്ചു.
* പാലം പണിതവര്‍ക്കെതിരെയും, മേല്‍നോട്ടം വഹിച്ചവര്‍ക്കെതിരെയും മറ്റ് 17 പേര്‍ക്കെതിരെയും അഴിമതിയും, ക്രിമിനല്‍ ഗൂഡാലോചന കുറ്റം ഉള്‍പ്പെടെ ചുമത്തി FIR കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണ്
* പാലം നിര്‍മ്മാണത്തില്‍ ഗുരുതരമായ അഴിമതിയുണ്ട്, ഔദ്യോദിക പദവികള്‍ ദുരുപയോഗം ചെയ്ത് അനധികൃതമായി, നിയമവിരുദ്ധമായ വഴിയിലൂടെ പൊതുതാപര്യം ബലികഴിച്ച് പ്രതികള്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി സാമ്ബത്തിക ലാഭം ഉണ്ടാക്കി. പാലം പണിയില്‍ ഉള്‍പ്പെട്ട എല്ലാവരും അതിലൂടെ അനധികൃത സാമ്ബത്തിക ലാഭം ഉണ്ടാക്കി.
* ഉത്ഘാടനം കഴിഞ്ഞു ആഴ്ചകള്‍ക്കുള്ളില്‍ പാലത്തില്‍ കുഴികളും, വിള്ളലുകളും കണ്ടെത്തി.
*നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പതിനേഴ് പേര്‍ക്കെതിരെ അന്വേഷണം വേണം. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള പതിനേഴ് പേര്‍ക്കെതിരെയാണ് അന്വേഷണം.
* പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണു ഇപ്പോള്‍ പാലം അടച്ചിട്ടിരിക്കുന്നത്. ഡിസൈന്‍ അംഗീകരിച്ചതു മുതല്‍ മേല്‍നോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍.
* പാലം പുതുക്കിപണിയാനുള്ള തുക കരാറുകാരില്‍ നിന്ന് ഈടാക്കണം. പാലത്തിന്റെ നില അതീവഗുരുതരമാണ്. അറ്റകുറ്റപ്പണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല
* രൂപരേഖയിലെ പിഴവ് കിറ്റ്‌കോയും ആര്‍ബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നും മന്ത്രി ജി. സുധാകരന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അത്താഴപഷ്ണിക്കാരന്റെ നികുതിപ്പണം കൊള്ളയടിക്കുന്ന ഭരണകൂട അപ്പോസ്തലന്മാരും, അവരുടെ ഒത്താശക്കാരായ ഉദ്യോഗസ്ഥരും, തിന്ന് കൊഴുക്കുന്ന കമ്ബനിയും ഇവര്‍ക്കരല്ലാം ഓശാന പാടി കീശ വീര്‍പ്പിക്കുന്ന ഇബ്രാഹിം കുഞ്ഞുമാരും വെള്ളം കുടിച്ചേ മതിയാകൂ…
#PalarivattamFlyOver
അഡ്വ ശ്രീജിത്ത് പെരുമന
https://www.facebook.com/Malayalivartha