കള്ളക്കടത്തുകാരുടെ 'ആ ബോസ്' ഇതാണ്! മുഖ്യമന്ത്രി കാലന്റെ കണക്ക് പുസ്തകം വായിക്കുന്നയാള്‍.. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ്

തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഡ്വ. എസ് സുരേഷ്. തിരുവനന്തപുരം വെങ്ങാന്നൂര്‍ ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. കള്ളന്റെ മനസ്സുള്ള സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും കള്ളക്കടത്തുകാരുടെ ബോസിനെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.
കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും നടത്തി ചത്തുവീഴുന്ന ലോകത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തിലേത്. അത് ശബരിമലയെ തൊട്ടുകളച്ചതു കൊണ്ട് കിട്ടിയ അമ്മമാരുടെ പ്രാക്ക് ആണ്. ശിവശങ്കര്‍, സിഎം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്ത് എന്നിവരുടെ ബോസ് ആരാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അത് മുഖ്യമന്ത്രി ആണെന്ന് വിളിച്ചു പറയാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു മടിയും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കും കുടുംബത്തിലേയ്ക്കുമാണ് അന്വേഷണം എത്തുന്നതെന്നും സുരേഷ് പറയുന്നു.
കേരളത്തിലും ബിജെപിയുടെ കൊടിപാറിപ്പിക്കുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നത്. ഇപ്പോള്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അതിന്റെ സെമി ഫൈനലാണ്. 2021 ലെ തിരഞ്ഞെടുപ്പ് ആണ് ഫൈനല്‍. അതില്‍ ഞങ്ങള്‍ കേരളം നേടുക തന്നെ ചെയ്യും. വരേണ്യ വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെന്നും ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടിയെന്നും കുറ്റപ്പെടുത്തിയിരുന്നവര്‍ക്ക് ഇനി അത് പറയാന്‍ കഴിയില്ല. 62 ശതമാനം പട്ടിക വര്‍ഗകാരുള്ള ത്രിപുര പിടിച്ചു. ഗോവ, മിസോറാം, മേഘാലയ, നാഗാലാന്റ് തുടങ്ങിയ ക്രിസ്ത്യന്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്.
ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിച്ചത് ഒരു പട്ടിക വര്‍ഗക്കാരനെയാണ്. ഇന്ത്യയുടെ പ്രധാന മന്ത്രി തന്നെ ഒരു പിന്നാക്ക വിഭാഗക്കാരാനാണ്. അതുകൊണ്ടു തന്നെ വരേണ്യവര്‍ഗത്തിന്റെ പാര്‍ട്ടി എന്ന് പുലഭ്യം പറഞ്ഞ് ആര്‍ക്കും ഒതുക്കാന്‍ കഴിയില്ല. പാവപ്പെട്ടവന്റെ കുടിലു മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ വികസനം കുതിച്ചുയരുകയാണ്. ബീഹാറിലും ഉത്തര്‍പ്രേദശിലുമല്ല ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്നത്. ജനസംഖ്യാ ആനുപാതികമായി കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം, ബാലപീഡനം, അക്രമം എന്നിവ നടക്കുന്നത്.
ജനുവരിയില്‍ കോവിഡ് സ്ഥിരീകരിച്ച കേരളം, പതിനൊന്ന് മാസമായിട്ടും കോവിഡ് മുക്തമായിട്ടില്ല. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ബീഹാറിലും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ എത്തിയ കോവിഡില്‍ നിന്നും ആ സംസ്ഥാനങ്ങള്‍ മുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാലന്റെ പുസ്തകം ദിവസവും വന്ന് വായിക്കും പോലെ എത്ര പേര്‍ മരിച്ചുവെന്ന് എണ്ണിതിട്ടപ്പെടുത്തുകയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഈ സര്‍ക്കാര്‍ ദുരന്തത്തിന്റെ സുനാമിയാണ് എന്നും സുരേഷ് പറയുന്നു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം;
"
https://www.facebook.com/Malayalivartha