Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ട്വിസ്റ്റ് പോകുന്ന പോക്ക്... ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ ശബ്ദം എടുത്ത് പ്രചരിപ്പിച്ചവനെ പൂട്ടാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്; ഇഡിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഓഡിയോയുടെ ഉറവിടം കണ്ടത്താന്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായം തേടുന്നു; സ്വപ്നയെ നിമിഷ നേരം കൊണ്ട് കണ്ടെത്തിയ അതേ ഐബി വീണ്ടും കളം നിറയും

20 NOVEMBER 2020 07:48 AM IST
മലയാളി വാര്‍ത്ത

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ ശബ്ദം എടുത്ത് പ്രചരിപ്പിച്ചവര്‍ ആരായാലും പൊക്കാനിരിക്കുകയാണ് എന്‍പോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോധപൂര്‍വമാണ് ശബ്ദം പുറത്താക്കിയതെന്നാണ് കരുതുന്നത്. ജയില്‍ ഡിഐജി ഇത് സ്വപ്നയുടെ ശബ്ദമാണെന്ന് നിമിഷ നേരം കൊണ്ട് തെളിയിച്ചതും പോലീസ് കേസെടുക്കാന്‍ നിയമോപദേശം തേടിയതുമെല്ലാം ഇഡി അറിഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്ര ഇന്റലിജന്‍സായ ഐബിയുടെ സഹായം തോടുകയാണ് ഇഡി. സ്വപ്ന ബംഗളുരുവില്‍ ഒളിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് കണ്ടുപിടിച്ചത് ഐബിയാണ്. സ്വപ്ന ഫോണ്‍ ഓണ്‍ചെയ്തതും പിടികൂടിയതും വളരെ പെട്ടന്നാണ്. സംസ്ഥാന സൈബര്‍ സെല്ലിനെക്കാളും പതിന്മടങ്ങ് സൗകര്യമുള്ള ഐബിയ്ക്ക് വളരെ വേഗത്തില്‍ ആര് റെക്കോര്‍ഡ് ചെയ്‌തെന്നും എങ്ങനെ പുറത്ത് പോയെന്നും അറിയാന്‍ സാധിക്കും. ഇതോടെ ശബ്ദം പുറത്ത് വിട്ട പോര്‍ട്ടല്‍ ഉള്‍പ്പെടെ എല്ലാവരും വെട്ടിലാകും.

അതേസമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ, ആ ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന പറഞ്ഞത് രാഷ്ട്രീയ യുദ്ധങ്ങള്‍ക്കു വഴിതുറക്കുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖയ്ക്കു പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാണെന്ന് സി.പി.എമ്മും, എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് ബി.ജെ.പിയും ആരോപിക്കുകയും, സ്വര്‍ണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പുതിയ വിവാദങ്ങള്‍ക്ക് തട്ടകമൊരുങ്ങി.

എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സന്ദേശം റെക്കാര്‍ഡ് ചെയ്തത് എന്നാണെന്നോ ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി. ഇക്കാര്യങ്ങള്‍ വ്യക്തമാകാന്‍ സൈബര്‍ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കുകയും ചെയ്തു.

അതേസമയം, ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ കുറ്റകൃത്യമായി കരുതാനാകില്ലെന്നത് കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിനു തടസ്സമായേക്കും. കേസ് സാദ്ധ്യമാണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് മൂര്‍ച്ച കൂടിയതോടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് ഇ.ഡിയും അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണം വഴി തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ശബ്ദരേഖ പുറത്തുവന്നത് എന്നും ഇ.ഡി സംശയിക്കുന്നു.

ഒക്ടോബര്‍ 14 നാണ് സ്വപ്നയെ കൊച്ചിയില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാല്‍ ഇതുവരെ പുറത്തു കൊണ്ടുപോയിട്ടില്ല. നവംബര്‍ രണ്ടിന് വിജിലന്‍സും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ബുധനാഴ്ച മാത്രമാണ് സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കഴിഞ്ഞ മൂന്ന് ബുധനാഴ്ചകളിലും ബന്ധുക്കള്‍ സ്വപ്നയെ കണ്ടിട്ടുണ്ട്. സന്ദര്‍ശകരുടെ മൊബൈല്‍ ഫോണുകള്‍ ജയില്‍ കവാടത്തിനപ്പുറത്തേക്ക് അനുവദിക്കില്ല. ഇതിനിടെ ജയിലിനുള്ളില്‍ വച്ച് ആര്, എങ്ങനെ സ്വപ്നയുടെ സന്ദേശം റെക്കാര്‍ഡ് ചെയ്തുവെന്നതാണ് ദുരൂഹം.

വിളിക്കാവുന്നത് മൂന്ന് നമ്പരിലേക്ക് ഫോണ്‍ ചെയ്യാന്‍ സ്വപ്‌നയ്ക്ക് അനുമതിയുള്ളത് ഭര്‍ത്താവ്, അമ്മ, മകള്‍ എന്നിവരുടെ നമ്പറുകളിലേക്കു മാത്രം. കാളുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സെല്ലില്‍ സ്വപ്നയ്‌ക്കൊപ്പം ഒരു തടവുകാരിയുണ്ട്. മുഴുവന്‍ സമയവും കാവലുമുണ്ട്. നിരീക്ഷണത്തിന് സിസി ടിവി ക്യാമറയുണ്ട്. സെല്ലിലേക്ക് ഫോണോ റെക്കാര്‍ഡറോ എത്തിക്കാനാവില്ല. അങ്ങനെയുള്ളപ്പോള്‍ ഇതെങ്ങനെ റെക്കോര്‍ഡ് ചെയ്ത് പുറത്തെത്തിച്ച. എല്ലാത്തിനും ഉത്തരം ഐബി കണ്ടെത്തിക്കോളും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (1 hour ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (1 hour ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (4 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (5 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (5 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends