Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വിജിലന്‍സ് അറസ്റ്റിന് പിന്നാലെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..... വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇ.ഡി. നല്‍കുന്ന സൂചന

20 NOVEMBER 2020 06:38 AM IST
മലയാളി വാര്‍ത്ത

വിജിലന്‍സ് അറസ്റ്റിന് പിന്നാലെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റും വന്നേക്കും. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ 29-ന് ഇ.ഡി. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. അന്നത്തെ മൊഴികള്‍ വിലയിരുത്തി വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി. നല്‍കുന്ന സൂചന. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പത്തുകോടി രൂപ വാര്‍ഷിക പ്രചാരണ കാമ്പയിന്‍ വഴി ചന്ദ്രികയ്ക്ക് കിട്ടിയതാണെന്നും താന്‍ നല്‍കിയതല്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് വിജിലന്‍സിനും ഇ.ഡി.ക്കും നല്‍കിയ മൊഴി.

ചന്ദ്രിക മാനേജ്മെന്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. പണമിടപാട് അറിഞ്ഞ ആദായനികുതി വകുപ്പ് ചന്ദ്രികയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. നോട്ടുനിരോധന സമയത്തായിരുന്നു ഇടപാടെന്നതിനാലും ചന്ദ്രിക നഷ്ടത്തിലായതിനാലും ആദായനികുതി അടയ്ക്കാന്‍ സാവകാശം ലഭിച്ചില്ല. പകരം 2.02 കോടി രൂപ അടച്ചാണ് അക്കൗണ്ട് പുനരാരംഭിച്ചത്. ഇതായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

എന്നാല്‍, വിജിലന്‍സും ഇ.ഡി.യും പറയുന്നത് ഇത് കള്ളപ്പണമാണെന്നാണ്. ഇതാണ് ആദായനികുതി വകുപ്പ് നിശ്ചയിച്ച പിഴയടച്ചതിന് പിന്നിലെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. എന്നാല്‍, ഇബ്രാഹിംകുഞ്ഞ് ഇത് സമ്മതിച്ചിട്ടില്ല. ഇതുസംബന്ധിച്ച രേഖകള്‍ ആദായനികുതിവകുപ്പ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റുചെയ്യാന്‍ തെളിവുകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഇ.ഡി. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ വിജിലന്‍സ് കണ്ടെടുത്ത രേഖകള്‍ ഇ.ഡിക്ക് കൈമാറും

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (8 minutes ago)

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു  (26 minutes ago)

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം  (37 minutes ago)

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (43 minutes ago)

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍  (52 minutes ago)

ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു....  (56 minutes ago)

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...  (1 hour ago)

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (1 hour ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (1 hour ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (2 hours ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (2 hours ago)

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്  (3 hours ago)

Malayali Vartha Recommends