Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വീണ്ടും പട്ടിണിയാണല്ലോ ഈശ്വരാ... സ്വപ്നയുടെ ശബ്ദത്തില്‍ കയറിപ്പിടിച്ച് ചാനലുകളില്‍ മേല്‍ക്കൈ നേടാനുള്ള ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ക്ക് കൂട്ടയടി; സ്വപ്നയുടെ ശബ്ദത്തിനിടെ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റാകുന്നു നിജസ്ഥിതി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു

20 NOVEMBER 2020 07:52 AM IST
മലയാളി വാര്‍ത്ത

എന്ത് വന്നാലും വീണ്ടും പട്ടിണിയാണല്ലോ എന്നാണ് സഖാക്കളുടെ ചിന്ത. അല്ലെങ്കില്‍ നോക്കണേ പുറത്തു വന്ന ശബ്ദം സിപിഎമ്മിന് വലിയ മൈലേജ് ഉണ്ടാക്കേണ്ടതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പറയുന്നു എന്നാണ് സ്വപ്ന പറയുന്നത്. അതിനാല്‍ ആഞ്ഞടിക്കാം എന്നാണ് ചാനല്‍ ചര്‍ച്ചാ സഖാക്കളും കണ്ടുകൊണ്ടിരുന്ന സാദാ സഖാക്കളും കരുതിയത്. എന്നാല്‍ വന്‍ തിരിച്ചടിയാണ് കിട്ടിയത്. ആഭ്യന്തര വകുപ്പിനും ജയില്‍ വകുപ്പിനും കീഴിലുള്ള സ്ഥലത്ത് എങ്ങനെ ശബ്ദം പുറത്തായി എന്ന ചോദ്യത്തില്‍ സഖാക്കള്‍ വീണു. അവസാനം മനോരമയിലും ഏഷ്യാനെറ്റിലും കൂട്ടത്തല്ലായി.

എ.എന്‍. ഷംസീര്‍ ഏഷ്യാനെറ്റില്‍ നിന്നും ഇറങ്ങി പോയതിന് പിന്നാലെ ഇന്നലെയെത്തിയത് കൃഷ്ണദാസായിരുന്നു. ശബ്ദം കടുപ്പിച്ച് അലറി വിളിച്ചിട്ടും പിജി സുരേഷ്‌കുമാര്‍ വിട്ടില്ല. മനോരമയില്‍ പങ്കെടുത്ത കെ.കെ. രാഗേഷ് ഷംസീറിനെ പോലെ ഇറങ്ങിപ്പോകുമെന്ന് പല വട്ടം തോന്നിപ്പിച്ചു. അവസാനം അയ്യപ്പദാസ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. മറ്റുള്ളവര്‍ വലിച്ച് കീറിയതോടെ രാഗേഷിന് ഒന്നവസാനിപ്പിച്ചാല്‍ മതിയായിരുന്നു.

അതേസമയം അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. എം. ശിവശങ്കറിനൊപ്പം 'ഒക്ടോബറില്‍ യുഎഇയില്‍ പോയി സിഎമ്മിനു വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍സ് ചെയ്തിട്ടുണ്ട്' എന്ന് ഏറ്റുപറയാന്‍ നിര്‍ദേശം ലഭിച്ചെന്നാണു ശബ്ദസന്ദേശത്തിലുള്ളത്.

കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍ ഏത് ഏജന്‍സിയാണ് ആവശ്യപ്പെട്ടതെന്നോ ആരോടാണു സ്വപ്ന ഇതു പറയുന്നതെന്നോ സന്ദേശത്തില്‍ വ്യക്തമല്ല. ഇക്കാര്യങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. സംസാര രീതിയനുസരിച്ച് വളരെ അടുപ്പവും വിശ്വാസവുമുള്ള ഒരാളോടാണു പറയുന്നതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്വപ്ന സംസാരിക്കുമ്പോള്‍ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വ്യക്തമായി കേള്‍ക്കാം. നേരിട്ടു സംസാരിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്നാണു നിഗമനം.

കൊഫെപോസ തടവുകാരിയായി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ എത്തുന്നതിനു മുന്‍പുള്ള സന്ദേശമാണെന്ന സൂചനയാണു ജയില്‍വകുപ്പ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ എറണാകുളം ജില്ലാ ജയിലില്‍ വച്ചോ റിമാന്‍ഡ് നീട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴോ സ്വപ്നയെ നേരില്‍ കണ്ടു സംസാരിച്ച ആരോ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചതാണെന്നു കരുതണം.

ജയില്‍ രേഖകള്‍ പ്രകാരം അടുത്ത ബന്ധുക്കള്‍ക്കു പുറമേ കസ്റ്റംസ്, ഇഡി, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ്, വ്യാജബിരുദക്കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് എന്നിവര്‍ മാത്രമാണു സ്വപ്നയോടു നേരില്‍ സംസാരിച്ചിട്ടുള്ളത്.

ശബ്ദ സന്ദേശത്തിലെ 3 പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം നടത്തുന്നത്. 'ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്...', 'അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ്‌സ് വായിക്കാന്‍ തന്നില്ല.'. 'ചുമ്മാ പെട്ടെന്നു പെട്ടെന്നു സ്‌ക്രോള്‍ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാന്‍ പറഞ്ഞു.'

ഇതില്‍നിന്നുള്ള സൂചനകളിങ്ങനെയാണ് പോകുന്നത്. സ്വപ്ന തന്റെ വക്കീലിനോടു സംസാരിച്ച അതേ ദിവസമായിരുന്നു ഈ സംഭാഷണം. മാസം വ്യക്തമല്ലെങ്കിലും ആറാം തീയതിയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയ ഏജന്‍സിയെക്കുറിച്ചാണു പരാമര്‍ശം. മൊഴി കടലാസില്ല, കംപ്യൂട്ടറിലാണു കാണിച്ചത്. എല്ലാം പകല്‍പോലെ വ്യക്തമാക്കാനാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശ്രമിക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (43 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (57 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends