Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അടുത്ത നീക്കത്തിലേക്ക്... സ്വപ്ന സുരേഷിനും ശിവശങ്കറിനുമെതിരെ കേസെടുക്കാന്‍ ഇ.ഡി. നീക്കം; രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് യാതൊന്നും പ്രതികളോട് ചോദിച്ചിട്ടില്ലെന്ന് റെക്കോര്‍ഡിംഗില്‍ വ്യക്തം

20 NOVEMBER 2020 11:01 AM IST
മലയാളി വാര്‍ത്ത

തങ്ങള്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ തങ്ങളുടെ തലയില്‍ ചാരാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇഡിയുടെ ശക്തമായ നടപടി. അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരിലായിരിക്കും കേസെടുക്കുക. സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴിയെടുക്കല്‍ ഇ.ഡി. വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് യാതൊന്നും പ്രതികളോട് ചോദിച്ചിട്ടില്ലെന്ന് റെക്കോര്‍ഡിംഗില്‍ നിന്നും വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്നയും നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി ശിവശങ്കറും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേ സമയം മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും ഇഡി പരിശോധിക്കുന്നു .സ്വപ്ന മുഖ്യമന്ത്രിയുടെ പേര് പറഞ്ഞതോടെയാണ് ഇങ്ങനെയൊരു സംശയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുന്നത്. ഒരു ബന്ധമുമില്ലാത്ത മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറയില്ലെന്ന് ഇ ഡി കരുതുന്നു.

എന്നാല്‍ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് സംസ്ഥാന പോലീസ് വിലയിരുത്തി. നിയമലംഘനം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാല്‍ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.

സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്‌പോര്‍ട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്. കത്ത് സിംഗിന്റെ എടുത്തുചാട്ടമായി മാത്രം കരുതാനാണ് പോലീസിന് ഇഷ്ടം.

ശബ്ദരേഖ വ്യാജമല്ലെന്നും ഇതിലെ പരാമര്‍ശങ്ങള്‍ കുറ്റകൃത്യ സ്വഭാവമുള്ളതല്ലെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കുറ്റകൃത്യം എന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതികളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഒരു തീരുമാനത്തിലേക്ക് പോലീസ് പോകുക. കത്ത് പുറത്തുവന്നതിന് പിന്നില്‍ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മുരളിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്.

കേരളത്തിലെ അഭ്യന്തര വകുപ്പിന് കീഴിലാണ് ജയിലുകളുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന് വേണ്ടി ആസൂത്രണം ചെയ്ത് പിറത്തുവിട്ടതാണോയെന്ന് സംശയമുണ്ട്. അത് അന്വേഷിക്കണമെന്നാണ് മുരളി പറഞ്ഞത്

രണ്ട് മാസങ്ങള്‍ക്ക് മുമ്പുള്ളതാണ് ശബ്ദ സന്ദേശമെങ്കില്‍ അന്നെന്താണ് പുറത്തുവിടാഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിന് അകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചിരിക്കുന്നു. അയാളെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചിരിക്കുന്നുവെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വേണ്ടിയിട്ടുള്ള ഒരു നാടകമാണ് ഈ ശബ്ദരേഖ.

മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ തിരക്കഥയയുടെ ഭാഗമാണ് ശബ്ദരേഖയെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിറക്കിയതും ഇഡിയെ സംശയത്തിന്റെ മുനയിലാക്കി . മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം. പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ചതിന്റെ തെളിവായാണ് സ്വപ്നയുടെ മൊഴി. ഇത് ജനാധിപത്യത്തോടും നിയമസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെ രാഷ്ട്രീയപരമായും ഭരണപരമായും എതിര്‍ക്കാന്‍ കഴിയാത്ത യു.ഡി.എഫ്. ബി.ജെ.പി. കൂട്ടുകെട്ടിന് ആയുധങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്നും സി.പി.എം. കോടതിയില്‍ സമര്‍പ്പിച്ച മൊഴി ഒന്നു വായിച്ചു നോക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ പേരില്‍ സമ്മര്‍ദമുണ്ടെന്ന് നേരത്തെ എം.ശിവശങ്കറും കോടതിയില്‍ പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ലക്ഷ്യം വെച്ചുള്ള അന്വേഷണ പ്രഹസനവും തിരക്കഥയ്ക്ക് അനുസരിച്ചുള്ള അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനവും ആണെന്നാണ് സി.പി.എം. പ്രസ്താവനയില്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ശക്തമായി രംഗത്തുവരാന്‍ ജനങ്ങള്‍ തയ്യാറകണമെന്നും സി.പി.എം. പറയുന്നു.

ഇ ഡിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് കുറ്റകൃത്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (12 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (33 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (49 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (2 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

Malayali Vartha Recommends