Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കോടികളുടെ നഷ്ടം... തലയിൽ കൈവെച്ച് ദേവസ്വം ബോർഡ്! തീർത്ഥാടകരെക്കാൾ ശരണം വിളിയുമായി അധികൃതർ; അരവണയും ആടിയശിഷ്ടം നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ തപാൽ വകുപ്പുമായി ചേർന്ന് ദേവസ്വം ബോർഡിന്റെ ധാരണ; കരകയറാൻ ഇനി പുതിയവഴി

20 NOVEMBER 2020 11:05 AM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങൾ ഇപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ശബരിമല തീർത്ഥാടനത്തെയാണ്. ബോർഡിനുണ്ടായ കോടികളുടെ ഈ നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയവഴി തേടിയിരിക്കുകയാണ് ബോർഡ്. അരവണയും ആടിയശിഷ്ടം നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ തപാൽ വകുപ്പുമായി ചേർന്ന് ദേവസ്വം ബോർഡ് ധാരണയായിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെവിടെയും ശബരിമല പ്രസാദം ഭക്തർക്ക് ലഭ്യമാകും. കിറ്റ് ഒന്നിന് 450 രൂപയാണ് ഈടാക്കുക. ഒരു ടിൻ അരവണ, ഭസ്‌മം, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾപൊടി, അർച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 250 രൂപ ദേവസ്വം ബോർഡിനും 200 രൂപ തപാൽ വകുപ്പിനുമാണ് ലഭിക്കുക.

പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നൽകുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റിൽനിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഭക്തർക്ക് പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചു മൂന്ന് ദിവസത്തിനകം പ്രസാദം വീട്ടിലെത്തുമെന്ന് അധികൃതർ പറയുന്നു. എത്ര കിറ്റ് വേണമെങ്കിലും ലഭിക്കും. ഇതുവരെ 5000ത്തോളം ഓർഡർ ലഭിച്ചതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സന്നിധാനത്ത് ഉള്ള അപ്പം, അരവണ കൗണ്ടറുകളിൽ നിന്നും ആവശ്യത്തിന് പ്രസാദം വാങ്ങാം.

വിരലിലെണ്ണാവുന്ന ഭക്തർ മാത്രമാണ് മലകയറി അയ്യപ്പനെ തൊഴാൻ എത്തുന്നത്. ഇതുകാരണമാണ് ഇപ്പോൾ തിരവിതാംകൂർ ദേവസ്വം ബോർഡ് ഭീമമായ നഷ്‌ടത്തിലായിരിക്കുന്നതും . കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചത്. പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സോപാനവും പരിസരവും ഇപ്പോൾ തീർത്തും വിജനമാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാകാതെ ബുദ്ധിമുട്ടുന്ന ദേവസ്വം ബോർഡ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലാണ്. തീർത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയർത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം 20,000ത്തിൽ നിന്ന് 40,000 ആയി ഉയർത്തിയിട്ടുണ്ട്.. നിലവിലെ സ്ഥിതിഗതികൾ ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ധരിപ്പിച്ചു. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സൗകര്യങ്ങൾ പരിഗണിച്ച് എണ്ണം വർദ്ധിപ്പിക്കുന്നതിൽ അപാകതയില്ലെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ജി. മനോജ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

വിഷയം ഹൈക്കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നതോടെ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. സേഫ് സോൺ പദ്ധതിക്ക് തുടക്കമായി തീർത്ഥാടനത്തിനോടനുബന്ധിച്ച് കേരള മേട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്ട അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ വി.സി വിനീഷ് ഉദ്ഘാടനം ചെയ്തു. ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രധാന കൺട്രോളിംഗ് ഓഫീസും കോട്ടയം ജില്ലയിൽ എരുമേലി, ഇടുക്കി ജില്ലയിൽ കുട്ടിക്കാനം എന്നീ രണ്ട് സബ് കൺട്രോളിംഗ് ഓഫീസുകളും പ്രവർത്തനം ആരംഭിച്ചു. പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും സാധാരണ മലയാള മാസപൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിൽ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും തീർത്ഥാടകർക്ക് നിയന്ത്രണം ഉള്ളതിനാൽ ഈ മണ്ഡലകാലത്ത് ഡിസംബർ 15 വരെ ദിവസവും നടക്കും.

മകരവിളക്ക് തീർത്ഥാടന കാലത്ത് ഡിസംബർ 31 മുതൽ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതൽ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാർച്ച്) പൂജകൾ മുതൽ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താൻ കഴിയാത്തവർക്ക് പകരമായി ലിസ്റ്റിൽ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവർക്കും എത്താൻ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.

പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കൽപ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതൽ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവിൽ 2036 വരെയുള്ള വർഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവിൽ 2027 വരെയുള്ള ബുക്കിംഗ് പൂർത്തിയായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (11 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (32 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (48 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (2 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

Malayali Vartha Recommends