ഇനി ഹൈക്കോടതി കനിയണം... ഇത് കുടുക്കാനുള്ള ഊരാക്കുടുക്കുകൾ... എല്ലാം വ്യാജ ആരോപണങ്ങളാണ്; സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിലേക്ക്....

സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിലേക്ക്. കഴിഞ്ഞദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിനെ ചോദ്യം ചെയ്‌താണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച കോടതി പരിഗണിക്കും. കേസിലെ ശിവശങ്കറിന് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട്.
എന്നാല്‍ ആരോപണങ്ങളുടെ മെറിറ്റിലേക്ക് ഇപ്പോള്‍ കോടതി പോകുന്നില്ല എന്നായിരുന്നു നേരത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണം. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha