ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാളെ പിടികൂടി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ക്യാമറയുള്ള കണ്ണടയുമായി പ്രവേശിച്ചയാളെ പിടികൂടി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായാണ് (66) പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.
ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഷായോടൊപ്പം നാല് സ്ത്രീകളും ഉണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും ഷായെ പിന്നീട് ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























