യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ: പിടിക്കപ്പെടാതിരിക്കാന്‍ മാപ്പപേക്ഷിച്ച് വീട്ടുടമസ്ഥന്

വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് കുളിക്കുന്ന ദൃശ്യങ്ങള്‍ ലൈവ് ആയി കണ്ടുവന്നിരുന്ന വീട്ടുടമസ്ഥനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ബഹ്റൈചില്‍ നിന്നുള്ള യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 24നാണ് യുവതി കുളിമുറിയില്‍ ക്യാമറ കണ്ടെത്തുന്നത്.
യുവതി കുളിമുറിയില്‍ കയറുന്നത് മുതലുള്ള ദൃശ്യങ്ങള്‍ വീട്ടുടമസ്ഥന് ലൈവായി കാണുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാന്‍ മാപ്പപേക്ഷിച്ച് വീട്ടുടമസ്ഥന് തന്റെ അരികിലെത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
പൊലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ദുബഗ്ഗ പൊലീസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha