Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മരണമണിയടിച്ച് മുരളിതുമ്മാരുകുടി..!78 മരണം..! മണിക്കൂറിനുള്ളിൽ പ്രളയം M.T ഫുജി പൊട്ടിത്തെറിക്കുമോ..!

07 JULY 2025 10:02 AM IST
മലയാളി വാര്‍ത്ത

മധ്യ ടെക്സസിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നു. 850 പേരെ രക്ഷപ്പെടുത്തി.

മിന്നൽപ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകൾക്കുള്ളിൽ ആറടിപ്പൊക്കത്തിൽ വെള്ളം വന്നുനിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേർ നദിക്കരയിലെ താമസയിടങ്ങളിൽ ഉണ്ടായിരുന്നു.

 

 

 

വെള്ളിയാഴ്ച പുലർച്ചെ മഴ ഇത്രയും കനക്കുമെന്നും മിന്നൽപ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ടെക്സസ് ഹിൽ കൺട്രി മേഖലയിലുള്ള കെർ കൗണ്ടിയിലെ അധികൃതർ പറയുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് ഈ കൗണ്ടിയെയാണ്. നാഷനൽ വെതർ സർവീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികൾ പരിഷ്കരിക്കുമെന്ന് ഹോംലാ‍ൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെർ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കി.

 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവിശ്വസനീയമായ മിന്നല്‍ പ്രളയം !

ടെക്‌സസ്സില്‍ ഇന്നലെ ഉണ്ടായ മിന്നല്‍ പ്രളയം പല കാരണങ്ങള്‍ കൊണ്ട് അതിശയകരമാണ്.

ഒരു മണിക്കൂറില്‍ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയില്‍ ജലം ഉയര്‍ന്നത്. ഇരുപത്തിനാല് അടി എന്നാല്‍ രണ്ടു നില കെട്ടിടത്തിലും ഉയരമാണ് !

സാധാരണഗതിയില്‍ വളരെ വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങള്‍ ആണ് വികസിത രാജ്യങ്ങളില്‍ ഉള്ളത്. വരുന്ന വീക്കെന്‍ഡില്‍ പിക്‌നിക്കോ ക്യാമ്പിങ്ങോ ബാര്‍ബെക്യൂവോ ഒക്കെ നടത്തണമെന്ന് വെതര്‍ ഫോര്‍കാസ്റ്റ് നോക്കി പ്ലാന്‍ ചെയ്യാം. ഇതിന് പുറമെ അടുത്ത മൂന്നോ ആറോ മണിക്കൂറില്‍ വരുന്ന മാറ്റങ്ങള്‍ പറയാന്‍ 'നൗ കാസ്റ്റിംഗ്' ഉണ്ട്. ഇതൊക്കെ നമ്മുടെ കൃത്യം ലൊക്കേഷന്‍ അനുസരിച്ച് അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്.

 

 

 

ഇതിനൊന്നും ഈ മിന്നല്‍ പ്രളയം പ്രവചിക്കാനോ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ സാധിച്ചില്ല. ഇരുപത്തി നാലു പേര്‍ മരിച്ചു എന്നും ക്യാമ്പിങ്ങിന് പോയ ഇരുപത്തി അഞ്ചു കുട്ടികളെ കാണാനില്ല എന്നുമാണ് വാര്‍ത്തകള്‍.

മഴയുടെ തീവ്രത കൂടും എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറെ മുന്നേ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒരു പ്രത്യാഘാതം ആണ്. ഇത് ലോകത്തിലെവിടെയും ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

അതി തീവ്രതയില്‍ മഴ പെയ്യുമ്പോള്‍ അത് മിന്നല്‍ പ്രളയമായി, മണ്ണിടിച്ചിലായി, ഉരുള്‍ പൊട്ടലായി, ഡാമുകളുടെ കവിഞ്ഞൊഴുക്കും തകര്‍ച്ചയുമായി, നഗരങ്ങളിലെ വെള്ളെക്കെട്ടായി ഒക്കെ മാറും.

 

 

ഇതിപ്പോള്‍ കേരളത്തില്‍ ഏതാണ്ട് പതിവായിട്ടുണ്ടല്ലോ.

മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികള്‍, രക്ഷാപ്രവര്‍ത്തനം, അണക്കെട്ടുകളുടെ മാനേജ്മെന്റ്, ലാന്‍ഡ് യൂസ് പ്ലാനിങ്ങ്, അര്‍ബന്‍ പ്ലാനിങ്, റോഡുകളും റെയില്‍വേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും.

ടെക്സാസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കക്ക് മാത്രം ഉള്ളതല്ല.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (13 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends