കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്

ഇന്ത്യന്‍ സിനിമയില്‍ തന്റെതായ കഴിവ് തെളിയിച്ച നടനാണ് കമല്‍ഹാസന്‍. ബാലതാരമായി സിനിമയിലെത്തി നായകനായി മാറിയ താരമാണ് കമല്‍ഹാസന്‍. താരം നര്‍ത്തകിയായ വാണി ഗണപതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1978ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ബന്ധം കൂടുതല്‍ കാലം നിലനിന്നില്ല. 1988 ഇരുവരും വിവാഹമോചിതരായി. ശേഷം കമല്‍ നടി സരികയെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ശ്രുതി, അക്ഷര എന്നീ മക്കളുണ്ട്. 2004ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് നടി ഗൗതമിയുമായി 2005 മുതല്‍ കമല്‍ ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ കമലിന് പ്രശസ്ത ബോളിവുഡ് നടി രേഖയുമായി അടുപ്പമുണ്ടായിരുന്നുവെന്ന ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യേഷ് ചോപ്ര സംവിധാനം ചെയ്ത 'സില്‍സില' എന്ന ചിത്രത്തിന്റെ സമയത്ത് കമല്‍ ഹാസന്റെ ചിത്രമായ 'മീന്‍ഡും കോകില' എന്ന തമിഴ് ചിത്രത്തിലും രേഖ കരാര്‍ ഒപ്പിട്ടിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രേഖയും കമല്‍ഹാസനും തമ്മിലുള്ള ബന്ധം വളര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
രേഖ താമസിച്ചിരുന്ന ഹോട്ടലില്‍ കമലിന്റെ അന്നത്തെ ഭാര്യ വാണി ഗണപതി എത്തിയതോടെയാണ് സ്ഥിതി വഷളായത്. രേഖയെ പിന്നീട് ആ സിനിമയില്‍ നിന്ന് മാറ്റി പകരം ദീപയെന്ന ഉണ്ണി മേരിയെ കൊണ്ടുവന്നെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ കമലോ രേഖയോ ഈ സംഭവത്തിനെക്കുറിച്ച് ഇതുവരെ എവിടെയും പ്രസ്താവന നടത്തിയിട്ടില്ല. 1979ന്റെ അവസാനത്തില്‍ ചെന്നൈയിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ വാക്കുകളാണ് ഈ വിഷയത്തിന് ആധാരം.
https://www.facebook.com/Malayalivartha