കുതിച്ച് വരുന്ന ട്രെയിൻ ട്രാക്കിൽ കുറുകെ കിടന്ന് 14 കാരൻ..!ഒരു നിമിഷംകൊണ്ട് സംഭവിച്ചത്..! ഭയപ്പെടുത്തി ദൃശ്യങ്ങൾ!

ഓരോ ദിവസവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി. പല രീതിയിലുള്ള വീഡിയോകളാണ് കാണുന്നത്. അത് എടുക്കാൻ തന്നെ ആളുകൾ വളരെ കഷ്ടപ്പാടുകൾ സഹിക്കുന്നു. ചിലർ അപകടകരമായ രീതിയിൽ വരെ വീഡിയോ ഷൂട്ട് ചെയ്യാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പാളത്തിലൂടെ അത്യാവശ്യം സ്പീഡിൽ ട്രെയിൻ കുതിച്ചെത്തുന്നതിനിടെ പെട്ടെന്ന് നെഞ്ചിടിപ്പ് കൂട്ടുന്നൊരു കാഴ്ച.
ഒരു റീൽ എടുക്കാൻ വേണ്ടി പാളത്തിൽ കുറുകെ കിടന്ന് ഒരു കുട്ടിയുടെ കൈവിട്ട കളി. ഒടുവിൽ ട്രെയിൻ പാഞ്ഞ് പോയതിന് ശേഷം കൂളായി എണീറ്റ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.എന്തായാലും കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം തന്നെയെന്ന്ചിലർ കുറിക്കുന്നു.
ഒഡീഷയിലെ റെയിൽവേ ട്രാക്കിലാണ് നെഞ്ചിടിപ്പിച്ച സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപകടകരമായ റീൽ ചിത്രീകരണം. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്നറിയിപ്പ് നൽകിയശേഷം ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിട്ടുണ്ട്. ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.
അതേസമയം, കാസർകോട് കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമ്പള പൊലീസ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്.
വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് യുവാക്കൾക്കെതിരെ പിന്നീട് കേസെടുത്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹൈദരാബദില്‍ ഒരു യുവതി റീൽസ് ഷൂട്ട് ചെയ്യാന്‍വേണ്ടി റെയില്‍വേ ട്രാക്കിലേക്ക് കാറുമായി ഇറങ്ങിയത്. ഇതിന് പിന്നാലെ മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് യുവാവ് ഭീതി പടർത്തി. ബീഹാറിലെ സീതാമർഹിയിലെ മെഹ്‌സോൾ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെഹ്‌സൗൾ റെയിൽവേ ക്രോസിംഗിന് സമീപത്ത് വെച്ചാണ് അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിലേക്ക് കയറ്റിയത്. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വേഗത്തിൽ ഇടപെട്ട് ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റുകയുമായിരുന്നു.
വൈറലായ വീഡിയോയിൽ ഒരു ഓട്ടോ റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നതും അമിതമായി മദ്യപിച്ച ഓട്ടോറിക്ഷ ഡ്രൈവർ വാഹനത്തിന് ചുറ്റും നടക്കുന്നതും കാണാം. കൂടാതെ പ്രദേശവാസികളായ നിരവധി ആളുകൾ റെയിൽവേ ട്രാക്കിലും പരിസരപ്രദേശങ്ങളിലുമായി ചുറ്റും കൂടിനിൽക്കുന്നു. ഏതാനും പേർ ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതേസമയം തന്നെ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നതും കാണാം. തലനാരീഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
2016 ഏപ്രിൽ ഒന്ന് മുതൽ ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നിലവിലുണ്ട്. സ്ത്രീകളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത് നടപ്പിലാക്കിയത്. എന്നാൽ, നിമയപരമായി മദ്യം വില്‍ക്കാന്‍ പാടില്ലെങ്കിലും സംസ്ഥാനത്ത് മദ്യത്തിന്‍റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിയമവിരുദ്ധ വ്യാപാരവും ഉപഭോഗവും വ്യാപകമായി തുടരുകയാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിയമവിരുദ്ധമായ മദ്യക്കടത്തും വിൽപ്പനയും ബീഹാറിൽ വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha