വയനാട് വയോധികരായ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വയോധികരായ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പാതിരിയില്‍ ചെങ്ങഴഞ്ചേരി കരുണാകരന്‍, ഭാര്യ സുമതി എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ര്‍ധരാത്രിയോടെയായിരുന്നു സംഭവം. അവിവാഹിതയായ മകളോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്
. മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു
https://www.facebook.com/Malayalivartha