എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു വെട്ടിലാക്കി സ്വപ്നയുടെ പേരിൽ പ്രചരിക്കുന്ന ഓ ഡിയോയും ശിവശങ്കറിന്റെ മൊഴിയും; ശബ്ദം ആരു റെക്കോര്‍ഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നറിയാന്‍ കാത്തിരിപ്പ്;ഉടൻ പൊക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു വെട്ടിലാക്കുന്നതായിരുന്നു സ്വപ്നയുടെ പേരിൽ പ്രചരിക്കുന്ന ഓ ഡിയോയും ശിവശങ്കറിന്റെ മൊഴിയും . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാത്തത് കൊണ്ടാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനു തൊട്ടുപിന്നാലെയായിരുന്നു അതേ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദരേഖ പുറത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞെന്നാണ് സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖയിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാദപ്രതിവാദങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനൊപ്പം ഇഡിയെ പ്രതിരോധത്തിലാക്കുന്നതായി പുതിയ സംഭവ വികാസങ്ങൾ . സമൂഹത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇഡി സംശയിക്കുന്നുണ്ട് .
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 16നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകള്‍ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായും ശിവശങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത് . ഇന്നലെ സ്വപ്നയുടേതെന്ന പേരില്‍ പുറത്തുവന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പറയാന്‍ അന്വേഷണ ഏജന്‍സി പ്രേരിപ്പിക്കുന്നതായി പറഞ്ഞിരിക്കുന്നത്. ജയിലില്‍നിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു . ജയിലില്‍നിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു. ശബ്ദം ആരു റെക്കോര്‍ഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നറിയാന്‍ ഏവരും ഉറ്റു നോക്കുകയാണ് .
https://www.facebook.com/Malayalivartha