ശബ്‌ദരേഖയുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ വെട്ടിൽ; സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖ സ്വപ്ന സുരേഷിന്റെത് തന്നെയെന്ന് ഉറപ്പിക്കാൻ ജയില്‍ വകുപ്പിന് കഴിഞ്ഞില്ല; റിപ്പോര്‍ട്ട് സമർപ്പിച്ചു

ശബ്‌ദരേഖയുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ വെട്ടിലാകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത് . സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖ സ്വപ്ന സുരേഷിന്റെത് തന്നെയെന്ന് ഉറപ്പിക്കാൻ ജയില്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പിക്കാതെയുള്ള റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുകയാണ് . ശബ്ദം തന്റെതിന് സാമ്യമുണ്ടെന്ന് സ്വപ്ന പറഞ്ഞെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് . ഈ സാഹചര്യത്തിൽ എന്താണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് ജയില്‍ വകുപ്പ്. മുഖ്യമന്ത്രിയെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ എപ്പോള്‍ ആരോട് പറഞ്ഞെന്നോ ആര് റെക്കോഡ് ചെയ്തെന്നോ അറിയില്ലെന്നാണ് സ്വപ്ന നൽകിയിരിക്കുന്ന വിശദീകരണം. അതിനാല്‍ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെടുകയുണ്ടായി .
ഇതോടെ പോലീസ് അക്ഷരാർത്തിൽ വെട്ടിലായിരിക്കുകയാണ്. എന്ത് വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ ആശയക്കുഴപ്പം. ശബ്ദരേഖ വ്യാജമായി തയാറാക്കിയതാണെന്ന് സ്വപ്നയ്ക്ക് പരാതിയില്ലാത്തതിനാൽ അതില്‍ ഒരു കുറ്റകൃത്യമില്ല. മാത്രവുമല്ല, ശബ്ദരേഖ പുറത്തുവിട്ടതില്‍ പരാതിയുണ്ടെന്ന് സ്വപ്ന പറഞ്ഞിട്ടുമില്ല. ഈ രണ്ട് സാഹചര്യം കേസെടുക്കുന്നതിന് തടസ്സമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഡിജിപി റാങ്കിലുള്ള ജയില്‍ മേധാവി നല്‍കിയ പരാതി എഴുതി തള്ളാനുമാവില്ല. ശബ്ദരേഖയിലെ ഉള്ളടക്കം ഗുരുതരമെന്ന് സിപിഎം നിലപാടെടുത്തിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ ആശയക്കുഴപ്പം നില നിൽക്കുകയാണ് .ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha