നെപ്പോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്ബര്യവുമില്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്; തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല; ഡിഗ്രി ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരിയുടെ ഇന്നത്തെ നിലയിൽ വിസ്‌മയിച്ച് സൃഹൃത്ത്

തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങിയ താരമാണ് നയന്‍താര. താരത്തിന് പിറന്നാൾ ആശംസകള്‍ നിരവധിപ്പേർ നേര്‍ന്നിരുന്നു. എന്നാൽ നയന്‍താരയുടെ പിറന്നാളിന് പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ;
"ഡിഗ്രി ക്ലാസില്‍ (മാര്‍ത്തോമ കോളേജ്, 2002-2005 ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. നെപ്പോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്ബര്യവുമില്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്. തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല. കുറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം. ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ആദരിക്കുന്ന വ്യക്തി. തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും, അര്‍പ്പണബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍. To remain in the industry in the top place for over 17 years. unbelievable.. we respect your dedication and effort dear friend(ഈ Hand writing ഇത്രയും നാള്‍ സൂക്ഷിച്ചുവെച്ച എന്‍്റെ പ്രിയ പത്നിയ്ക്ക്).
https://www.facebook.com/Malayalivartha























