കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന് സ്വന്തം; ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവയ്‌ച്ചു ; നിയമപോരാട്ടം ഇനിയും തുടരും

ഒടുവില്‍ രണ്ടില ചിഹ്നം കരസ്ഥമാക്കി ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന് ആണ് . ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവയ്‌ക്കുകയും ചെയ്തു . എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളുകയുണ്ടായി . നാളുകളായി തുടരുന്ന തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞു .
ഇതേ തുടര്‍ന്ന് ആയിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചത് . എന്നാൽ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് തങ്ങള്‍ക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത് എന്നതും ശ്രദ്ധേയം .
https://www.facebook.com/Malayalivartha























