തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചടക്കുവാൻ ബിജെപിയുടെ ശ്രമം; കളത്തിലിറങ്ങി നടന്‍ കൃഷ്ണകുമാർ, ആ സാന്നിധ്യം ബിജെപിക്കു ഗുണം ആകുമെന്ന് നേതക്കള്‍
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് പറയാൻ കഴിയും. ഏതുവിധേനയും ജയം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. എന്നാലിതാ പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചടക്കുവാനായി ബിജെപി കട്ടയ്ക്ക് പ്രവർത്തിക്കുകയാണ്. ഏത് വിധയനേയും കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കന്‍ ബിജെപി ശ്രമിക്കുന്നു. അവസാനമായി നടന്‍ കൃഷ്ണകുമാറിനെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
ഇത്തവണ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ബിജെപി ജില്ല പ്രസിഡന്റുമായ വിവി രാജേഷാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാജേഷിന്റെ പ്രചരണങ്ങള്‍ക്കായാണ് കൃഷ്ണകുമാറിനെ ബിജെപി രംഗത്തിറക്കിയത്. കൃഷ്ണകുമാറിന്റെ സാന്നിധ്യം ബിജെപിക്കു ഗുണം ആകുമെന്നാണ് നേതക്കള്‍ വിശ്വസിക്കുന്നത്.
'നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടൊടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കുകയുണ്ടായി. ബിജെപിയുടെ പ്രചരണത്തില്‍ കൃഷ്ണകുമാര്‍ സജീവമായതോടെ തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല എല്‍ഡിഎഫിന്റെ 100 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് പ്രചരണം തുടങ്ങികഴിഞ്ഞു.
മേയര്‍ സ്ഥാനം വനിത സംവരണ ആയിട്ടും വി വി രാജേഷിനെ മുന്‍ നിര്‍ത്തിയുള്ള ബിജെപി പ്രചരണം വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ പ്രതീഷിക്കുന്നില്ല. ജില്ല പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ സുരേഷും മത്സരിക്കുകയാണ്.
https://www.facebook.com/Malayalivartha























