'ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയം'; രണ്ടില ചിഹ്നം അനുവദിച്ച ഹൈകോടതി ഉത്തരവിൽ പ്രതികരണവുമായി ജോസ്.കെ മാണി

ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണെന്ന് ജോസ്.കെ മാണി. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷം പങ്കിട്ടത്.
എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ബഹുമാനപ്പെട്ട ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിപോലും അംഗീകരിക്കാതിരുന്നവര്‍ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നതെന്ന് ജോസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ മുഖത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























