Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത... ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാൻ ആലോചന... നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പ് അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം; തിരുത്തൽ എങ്ങനെ വേണമെന്ന് നാളെ അറിയാം...

23 NOVEMBER 2020 09:01 AM IST
മലയാളി വാര്‍ത്ത

വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത. ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം. നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. എന്നാൽ പോലീസ് നിയമഭേദഗതി സംബന്ധിച്ച് കേരളം കൊണ്ടുവന്ന ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനും എതിരാണെന്ന വിമർശനം ദേശീയതലത്തിൽവരെ ഉയരുന്നുണ്ട്. ഭരണഘടനാ വിരുദ്ധമാണെന്ന് നിയമജ്ഞരും പറയുന്നു. സർക്കാരിന് നേതൃത്വംനൽകുന്ന സി.പി.എമ്മിന്റെ തന്നെ മുൻനിലപാടുകൾക്ക് എതിരാണ് ഇപ്പോഴത്തെ ഭേദഗതി.

പ്രതിപക്ഷ പാർട്ടികൾക്കും സാംസ്കാരിക പ്രവർത്തകർക്കും മാധ്യമ മേഖലയിലെ സംഘടനകൾക്കും പുറമേ ദേശീയ നേതാക്കളും വിഷയത്തിൽ പ്രതിഷേധവുമായി എത്തി. ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയെങ്കിലും ആശങ്കകൾ നീങ്ങിയിട്ടില്ല.പുതിയ ഓർഡിനൻസ് ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുമ്പോഴും ഇത്തരത്തിൽ കേസെടുക്കാനാവുന്നതുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തുകാരണത്താൽ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും പോലീസ് നിയമത്തിലെ 118-ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയോ അതിനെക്കാൾ മാരകമാണ് പുതിയ ഭേദഗതിയെന്നും നിയമജ്ഞർ പറയുന്നു. സ്ത്രീകൾക്കെതിരേ ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാനസർക്കാർ പുതിയ ഭേദഗതിയിലേക്ക് നീങ്ങിയത്.

ഭാഗ്യലക്ഷ്മി-വിജയ് നായർ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയന്ത്രണമില്ലാത്ത ആക്രമണങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെങ്കിലും അത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നു വന്നതോടെയാണ് വിവാദമായത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾക്കെതിരേ നിയമത്തിന്റെ വാളോങ്ങാൻ വഴിയൊരുക്കുന്ന നിയമം മാധ്യമമാരണ നിയമമാണെന്നാണ് ആക്ഷേപം. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും കാര്യമോ വിഷയമോ നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭേഗദതിയിലൂടെ തടയുകയാണ്. എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട വിവരം തെറ്റാണെന്നോ അല്ലെങ്കിൽ വ്യാജമാണെന്നോ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ മാധ്യമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുറ്റം സ്ഥാപിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവോ പതിനായിരം വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (6 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (16 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (27 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (35 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (47 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (8 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (11 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

Malayali Vartha Recommends