ഇ.ഡിയുടെ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള കളളപ്പണ ഇടപാടില്‍ ബന്ധമുണ്ടെന്ന് ആരോപണത്തെ തുടര്‍ന്ന് ഇ.ഡിയുടെ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസം രണ്ടിലേക്കാണ് മാറ്റി വച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തനിക്കെതിരെ കേസെന്നും ഇതിന്റെ പേരിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കരന്‍ കോടതിയില്‍ വാദിച്ചത്.
അതേസമയം സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന് കിട്ടിയ കമ്മീഷന്‍ കൂടിയാണെന്ന് ഇ.ഡി കോടതിയില്‍ വാദിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഒക്ടോബര്‍ 28ന് ശിവശങ്കരനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha