തെളിവ് കിട്ടി... സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ്... എറണാകുളം സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അറസ്റ്റിന് അനുമതി നല്‍കിയത്

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് പ്രതിയാക്കി. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യാനുളള അനുമതിക്കായി കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. അറസ്റ്റിന് കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത് .
അതേസമയം നിലവില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് ഇന്ന് മാറ്റിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























