മുക്കം നഗരസഭ 5-ാം ഡിവിഷന്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയെ ആക്രമിച്ചെന്ന് പരാതി

തിരുവമ്പാടി മുക്കം നഗരസഭ 5-ാം ഡിവിഷന്‍ സ്ഥാനാര്‍ഥിയുടെ ഭാര്യ ഷാനിദ നൗഫലിനു നേരെ ആക്രമണമുണ്ടായി. ഇന്നലെ രാവിലെ 7.45-ന്
ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ മെഡിക്കല്‍ ലാബിലാണ് ആക്രമണം നടന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ നൗഫലിനോടു മര്യാദയ്ക്കു നില്‍ക്കാന്‍ പറയണം ഇല്ലെങ്കില്‍ വിവരം അറിയുമെന്നു പറഞ്ഞു ഷാള്‍ ഉപയോഗിച്ച് ഷാനിദയുടെ കഴുത്ത് ഞെരിച്ചെന്നാണ് പരാതി.
ബഹളം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമി ഓടിപ്പോയത്രേ. പരുക്കേറ്റ ഷാനിദയെ ഓമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി എസ്‌ഐ നിജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha