സര്‍ക്കാരിനു അടുത്ത പരീക്ഷ രവീന്ദ്രന്‍, പതറിയാല്‍ പിണറായി തീരും...

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുന തിരിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു നേരേ. പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വലംകൈയുമായ സിഎം രവീന്ദ്രനെ സ്വര്‍ണക്കള്ളത്തു കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ചോദ്യം ചെയ്യുന്ന നിമിഷം മുതല്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പു കൂടും. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷും എം ശിവശങ്കറും നല്‍കിയ
മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുക എന്നതാണ്
പ്രസക്തമായ കാര്യം.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കസ്റ്റഡിയിലായപ്പോള്‍ ഒറ്റവാക്കിന് തള്ളിപ്പറഞ്ഞതുപോലൊന്നും പിണറായി വിജയന് രവീന്ദ്രനെ പുറംതള്ളാന്‍ സാധിക്കില്ല. പിണറായിയുടെ ചുറ്റുവട്ടത്തില്‍ ഏറെക്കാലമായി ഒരു മിനി മിനിസ്റ്ററുടെ അധികാരവും സ്വാധീനവും കൈയാളി വരുന്നയാളാണ്. പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം പാര്‍ട്ടിയും തമ്മിലെ പാലം കൂടിയാണ് സിഎം രവീന്ദ്രന്‍. പാര്‍ട്ടി തലത്തിലും മന്ത്രിതലത്തിലും മാത്രമല്ല പിണറായി വിജയന്റെ വീട്ടുകാര്യങ്ങളില്‍ വരെ ഇടപെടാന്‍ സ്വാതന്ത്ര്യമുള്ള രവീന്ദ്രന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടോ എന്നതാണ് കേരളം
കാത്തിരിക്കുന്ന ചോദ്യം.
ശിവശങ്കരനു പുറമെ തന്നെ പതിവായി വിളിച്ചിരുന്നയാള്‍ രവീന്ദ്രനാണെന്ന മൊഴികള്‍ ശരിയെങ്കില്‍ പലതും പുറത്തുവരാനിരിക്കുന്നു. രണ്ടാഴ്ചയായി എന്‍ഫോഴ്സ്മെന്റ് രവീന്ദ്രനെ ചോദ്യം ചെയ്യാനായി
കാത്തിരിക്കുകയാണ്. സ്വപ്നയുടെയും ശിവശങ്കരന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യാവലിയുമായി ഇഡി പുറപ്പെടുമ്പോഴാണ് രവീന്ദ്രന് കോവിഡ് ബാധിച്ചതായി വിവരം അറിയുന്നത്. കോവിഡ് മോചിതനായിരിക്കുന്ന രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ മുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും മാത്രമല്ല സിപിഎമ്മിലേക്കും കടന്നുവരുമെന്നതാണ് പ്രസക്തമായ കാര്യം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് ഇന്ന ഇഡി രവീന്ദ്രനു കൈമാറുകയാണ്.
പിണറായി വിജയനുമായി ബന്ധിക്കുന്ന ചോദ്യങ്ങളും വിശദീകരണങ്ങളും ഇഡിക്കു മുന്നില്‍ രവീന്ദ്രനു പറയേണ്ടിവരുമോ എന്നാണ് കേരളം കാതോര്‍ക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണായക വാരത്തിലാണ് അടുത്ത കഷ്ടകാലം എന്നതും സിപിഎമ്മിനു കടുംകെട്ടായി പരിണമിക്കുകയാണ്.
മുന്‍പ് ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ തനിക്കു ബന്ധമില്ലെന്ന് കൂളായി തള്ളിപ്പറഞ്ഞതുപോലുള്ള വാക്കുകള്‍ രവീന്ദ്രന്റെ കാര്യത്തില്‍ പിണറായിക്കു പറഞ്ഞൊഴിയാന്‍ പറ്റില്ല. പിണറായിയുടെ മുന്നിലും പിന്നിലും നിഴലായും ഓരോ ഫയല്‍ക്കെട്ടിലും കൈയടയാളമായും നിലകൊള്ളുന്നയാളാണ് കാലങ്ങളായി ഈ
രവീന്ദ്രന്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്തു ദിനേശനിലേക്കും ഇഡിയുടെ ചൂണ്ടുവിരല്‍ വൈകാതെ എത്തുമെന്ന സൂചനയും പുറത്തുവരികയാണ്.
അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ തനിക്ക് യാതൊരു
ആശങ്കയുമില്ലെന്ന് പിണറായി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ: സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അല്ലാതെ അതിനുപ്പുറം അതില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല.
തനിക്ക് സുരേന്ദ്രനെ വളരെക്കാലമായി പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പിണറായി ആവര്‍ത്തിച്ചു പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചു എന്നതിന്റെ പേരില്‍ ആരും കുറ്റം ചാര്‍ത്തേണ്ടതില്ലെന്നും പിണറായി പറഞ്ഞുവെച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജില്‍ 21 തവണ സ്വര്‍ണക്കട്ടികള്‍ എത്തിയതില്‍ രവീന്ദ്രന് പങ്കാളിത്തമോ ഇടപെടലോ ഉണ്ടോ എന്നതാണ് ഇഡിക്ക് അറിയാനുള്ളത്. സ്വര്‍ണം കസ്റ്റംസ് പിടിച്ചതിനുശേഷം സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചോ ആരെയാണ് വിളിച്ചത് എന്നീ ചോദ്യങ്ങള്‍
ബാക്കി നില്‍ക്കുന്നു. ആ വിളിയിലോ തിരിച്ചുള്ള വിളിയിലോ രവീന്ദ്രന് പങ്കാളിത്തമുണ്ടോ. സ്വപ്നയും രവീന്ദ്രനും തമ്മിലോ രവീന്ദ്രനും കസ്റ്റംസിലെ ഉദ്യോഗസ്ഥരും തമ്മിലോ ശിവശങ്കറും രവീന്ദ്രനും തമ്മിലോ ഒക്കെ സ്വര്‍ണം പിടിച്ച ദിവസങ്ങളിലെ ആശയവിനിമയങ്ങള്‍ക്കാണ് കൃത്യത വരാനുള്ളത്. ശിവശങ്കറിന് സ്വര്‍ണത്തില്‍ വിഹിതമുണ്ടെന്ന സംശയം പോലെ മുഖ്യമന്ത്രിയുടെ ഓഫീല്‍ മറ്റൊരാള്‍ക്കു കൂടി വിഹിതം വയ്പുണ്ടായിരുന്നെങ്കില്‍ അത് ആര്‍ക്ക് എന്നതിലേക്കൊക്കെയാണ് ചോദ്യങ്ങളുണ്ടാവുക.
ഇഡിയുടെ ചോദ്യാവലി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇതേവരെ പിഴച്ചുപോയിട്ടില്ല.
ആദ്യമൊക്കെ മുഖം തിരിഞ്ഞു നിന്നെങ്കിലും, വ്യക്തമായ ഉത്തരമില്ലാതെ ശിവശങ്കര്‍ എന്ന ഐഎഎസുകാരന്‍ ഉള്‍പ്പെടെ തോറ്റുവീണിട്ടേയുള്ളു. അതിനിര്‍ണായകമായ ചില സാഹചര്യത്തെളിവുകള്‍ ഇഡി
നിരത്താനിരിക്കെ ഉത്തരം പറയല്‍ കടുംകട്ടിയായി മാറിയേക്കാം. രവീന്ദ്രന്‍
തോറ്റാല്‍ ഹെഡ്മാസ്റ്റര്‍ പിണറായും തോറ്റുപുറത്താകും.
https://www.facebook.com/Malayalivartha

























