വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍; ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്‌ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍; ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ നില്‍ക്കുമ്ബോള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമമുണ്ടാക്കാന്‍, ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്‌ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍ എന്നവർ പറയുന്നു .
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ നില്‍ക്കുമ്ബോള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമമുണ്ടാക്കാന്‍, ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്‌ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍. സ്വന്തം ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ പോലും അറിയാനും തടയാനും കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പൊലീസിനെ കയറൂരി വിട്ടതിന്റെ പേരാണ് കേരള പൊലീസ് ആക്ടിന്റെ ഭേദഗതി. ജനങ്ങള്‍ ഇതെല്ലാം കാണുകയും നിങ്ങള്‍ക്കുള്ള തിരിച്ചടി ജനാധിപത്യപരമായി നല്‍കുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ തന്നെയാണല്ലോ
ബിജെപിയിലെ തമ്മിലടി മുതലെടുക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തുന്നത്. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞതായി കാട്ടി മനോരമ ഓണ്‍ലൈനിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജയ്ക്ക് പിന്നിലും സിപിഎമ്മായിരുന്നു. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ബിജെപിയും പരാതി കൊടുത്തു. ഇതിന് പിന്നാലെയാണ് പിണറായിയെ സ്റ്റാലിനോട് ഉപമിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്ത് വരുന്നത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ദേശീയപര്യടനത്തിന് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ തയ്യാറെടുക്കുകയാണ്. അടുത്തമാസം മുതല്‍ ആരംഭിക്കുന്ന പര്യടനം 120 ദിവസം നീളും. ഉത്തരാഖണ്ഡിലായിരിക്കും നദ്ദ ആദ്യ സന്ദര്‍ശനം നടത്തുക. ഡിസംബര്‍ മാസത്തില്‍ തുടങ്ങുന്ന യാത്രയില്‍ എല്ലാ സംസ്ഥാനങ്ങളിലും അദേഹം എത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചു. കേരളത്തിലും നദ്ദയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്.
പാര്‍ട്ടിയുടെ സംഘടന സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്തുക. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. വലിയ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസവും ചെറിയ സംസ്ഥാനങ്ങളില്‍ രണ്ടുദിവസവുമായിരിക്കും പര്യടനം. എന്‍ഡിഎ ഘടക കക്ഷികളുമായും നദ്ദ ചര്‍ച്ച നടത്തും. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിയതിന്റെ അവലോകനവും നടക്കും. അടുത്ത വര്‍ഷം നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നദ്ദ കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ബിജെപി വ്യക്തമാക്കി.
ബൂത്ത് യൂണിറ്റ് പ്രസിഡന്റുമാരുമായി വെര്‍ച്വല്‍ യോഗം നടത്തുകയും പാര്‍ട്ടി എംഎല്‍എ, എംപി, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളില്‍ അടുത്തതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രനുമായും നദ്ദ സംസാരിക്കും.
https://www.facebook.com/Malayalivartha

























