ആലുവ നഗരത്തിലെ സാനിറ്ററി വെയര്‍ സ്ഥാപനത്തില്‍ തീപിടുത്തം... ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്

ആലുവ നഗരത്തിലെ സാനിറ്ററി വെയര്‍ സ്ഥാപനത്തില്‍ തീപിടുത്തം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പഴയ ബസ് സ്റ്റാന്റിന് എതിര്‍ വശത്തുള്ള വൃന്ദാവന്‍ സാനിട്ടറി വെയറിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പി.വി.സി പൈപ്പുകളും 40 ഓളം പി.വി.സി വാട്ടര്‍ ടാങ്കുകളും തീപിടിച്ച് നശിച്ചു.തീ ആളിക്കത്തി സമീപത്തുള്ള അമ്പാടി ടെക്‌സ്‌റ്റൈല്‍സിന്റെ മരം കൊണ്ടുള്ള ജനല്‍ പാളിയില്‍ തീ പിടിച്ചു.
തുണിക്കടയുടെ അകത്തേക്ക് പുക പടര്‍ന്നതിനാല്‍ വസ്ത്രങ്ങള്‍ നശിച്ചു. വൈദ്യുതി മീറ്ററുകള്‍ ഉള്ള ബോര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നതെന്നറിയുന്നു. ഫയര്‍ഫോഴ്‌സ്, ഷട്ടറിന്റെ ലോക്കുകള്‍ മുറിച്ച് അകത്ത് കടന്ന് തീ അണച്ചു. ആലുവ, ഏലൂര്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളാണ് തീ അണച്ചത്.
"
https://www.facebook.com/Malayalivartha