മറ്റൊരു മോദി മാജിക്... ബീഹാറിന് പുറമേ സംസ്ഥാനങ്ങള്‍ ഒന്നൊന്നായിപിടിക്കുമെന്ന സൂചന നല്‍കി ബിജെപി; സോണിയാഗന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒന്നും ചെയ്യാന്‍ കഴിയാതെ ദേശീയ രാഷ്ട്രീയം; യെച്ചൂരിയെ അമ്പരപ്പിച്ച് 480 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ദേശീയ തലത്തില്‍ ബിജെപിയെ പോലെ കരുത്തരായ ദേശീയ നേതാക്കളില്ലാത്തത് കോണ്‍ഗ്രസിനേയും മറ്റെല്ലാ പാര്‍ട്ടികളേയും ഒരു പോലെ ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ പലര്‍ക്കും സോണിയാ ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലുമുള്ള വിശ്വാസം നഷ്ടമായി. ഈ ഒരു പരാജയ ബോധം സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങി. ബീഹാറില്‍ ബിജെപി മുന്നോറ്റമുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നതുപോലെ മറ്റ് സംസ്ഥാനങ്ങളും ഒന്നൊന്നായി പിടിക്കാനൊരുങ്ങുകയാണ്. അതിന്റെ സൂചനകള്‍ മറ്റ് സംസ്ഥാനങ്ങലിലും കണ്ടു തുടങ്ങി.
പശ്ചിമ ബംഗാളില്‍ 480 സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നതായി വിവരം. ടെലിഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്ന 500 പേരില്‍ 480 പേരും സി.പി.എമ്മില്‍ നിന്നും വന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവരം തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
'മിഡ്‌നാപൂര്‍ ജില്ലയില്‍ ആര്‍.എസ്.പി, സി.പി.എം, സി.പി.ഐ, പി.ഡി.എസ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.എന്‍.ടി.യു.സി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം നേതാക്കളും തൊഴിലാളികളും ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു.' ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ മിഡ്‌നാപൂരിലെ രാംനഗറില്‍ നിന്നും സി.പി.എം എം.എല്‍.എ സ്വദേശ് നായക് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇയാളുടെ അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും.
അതേസമയം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോയത് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരും പാര്‍ട്ടി വിട്ടുപോയിട്ടില്ലെന്നും ഹാള്‍ഡിയയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും നിരഞ്ജന്‍ സിഹി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യില്‍ കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. അത് നിലനിര്‍ത്താനാണ് യച്ചൂരിയുടെ ശ്രമം. അതിനാലാണ് കേരളത്തിലെ നേതാക്കളുടെ നിരുത്തരപരമായ നിലപാടിനെതിരെ യച്ചൂരി രംഗത്ത് വരുന്നത്. പോലീസ് ഭേദഗതി നിയമത്തിലും യച്ചൂരി രംഗത്തെത്തിയിരുന്നു.
അവസാനം അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന കടുത്ത വിമര്‍ശനത്തിനിടയാക്കിയ വിവാദ കേരള പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമഭേദഗതി ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ റദ്ദാക്കല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ, പൊലീസിന് അമിതാധികാരം നല്‍കുന്ന നിയമഭേദഗതി അസാധുവാകും.
സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം തടയുന്ന കാര്യത്തില്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തിയ ശേഷം ഇനി മറ്റൊരു നിയമനിര്‍മ്മാണം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായ ശേഷം അതുതന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തില്‍ മൂലനിയമത്തിലെ വര്‍ഷം തിരുത്തിക്കൊണ്ടുള്ള തിരുത്തല്‍ ഭേദഗതി ഓര്‍ഡിനന്‍സ് ഇതേ സര്‍ക്കാര്‍ സമീപകാലത്ത് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമര്‍ശനമുയര്‍ന്നതോടെയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇത് കാരണം കേരളത്തില്‍ വലിയ വിമര്‍ശനം കേള്‍ക്കുമെന്ന മനസിലാക്കിയതോടെയാണ് സീതാറാം യെച്ചൂരി ഇടപെട്ട് വേഗത്തില്‍ പിന്‍വലിച്ചത്. അതിന്റെ പിറ്റേന്നാണ് ബംഗാളില്‍ സിപിഎമ്മുകാരുടെ കാലുമാറല്‍.
"
https://www.facebook.com/Malayalivartha