വിശ്വസിച്ചത് തെറ്റ്... സര്‍ക്കാരിനെ വിശ്വസിച്ച് എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് മാധ്യമ മാരണ നിയമം ഒപ്പിട്ട ഗവര്‍ണര്‍ തന്നെ ഒപ്പിട്ടാലേ ആ നിയമം ഇല്ലാതാകൂ; എത്രയും വേഗം നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പുലിവാല് വേറെ; ആലോചിക്കാതെ എടുത്തുചാടി ചെയ്യുന്ന പ്രവൃത്തിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആരാണെന്ന് മലയാളികളികള്‍ പലവട്ടം കണ്ടതാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ശക്തമായ നിലപാട് കാരണം ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നുപോലും പലരും ആവശ്യപ്പെട്ടു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണറുമായി സര്‍ക്കാര്‍ സഹകരിച്ച് തുടങ്ങിയതാണ്. എന്നാല്‍ പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പ് വച്ച് 48 മണിക്കൂറിനകം പിന്‍വലിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
മാധ്യമ മാരണ നിയമം ഒപ്പിട്ടതില്‍ ബിജെപിയുള്‍പ്പെടെയുള്ളവര്‍ ഗവര്‍ണറേയും വിമര്‍ശിച്ചിരുന്നു. അതിനാല്‍ തന്നെ വീണ്ടും ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി കാരണം തേടും. മാത്രമല്ല ഇനിയുള്ള ഫയലുകള്‍ വ്യക്തമായി വിലയിരുത്തിയ ശേഷമേ ഒപ്പിടുകയുള്ളൂ.
പോലീസ് നിയമ ഭേദഗതിയെന്ന കരിനിയമം ഒപ്പ് വച്ച കൈകൊണ്ട് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒഴിവാക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം തടവ്, പതിനായിരം രൂപ പിഴ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയുള്ള പൊലീസ് നിയമഭേദഗതി ആവശ്യമില്ലെന്ന് നിയമവകുപ്പ് പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ഗവര്‍ണര്‍ അതില്‍ ഒപ്പ് വയ്ക്കുകയും ചെയ്യുമ്പോഴാണ് വിവാദ നിയമം ഇല്ലാതാവുക.
പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരിക്കാനും തിരിച്ചയയ്ക്കാനും വിവേചനാധികാരമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുമെന്നാണ് സൂചന. കോവിഡ് മുക്തനായ ശേഷം ക്വാറന്റൈനിലായിരുന്ന ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് മുതല്‍ രാജ്ഭവനില്‍ സന്ദര്‍ശകരെ കണ്ടുതുടങ്ങി. റദ്ദാക്കല്‍ ഓര്‍ഡിനന്‍സിനൊപ്പം, വിശദീരണ പത്രിക കൂടി സര്‍ക്കാര്‍ സമര്‍പ്പിക്കും. മന്ത്രിമാരോ ചീഫ്‌സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കാനും ഇടയുണ്ട്.
ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. ഗവര്‍ണര്‍ ഒപ്പു വച്ച ശേഷം പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോഴേ, വിവാദ നിയമഭേദഗതി റദ്ദാക്കപ്പെടൂ.
അതിനിടെ, നിയമോപദേശം തേടാതെ വിവാദ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.
ഭരണഘടനാ വിരുദ്ധമെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നും ചൂണ്ടിക്കാട്ടി 2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ പുതിയ രൂപത്തിലാക്കിയ നിയമഭേദഗതിയെക്കുറിച്ച് കാര്യമായ പഠനം നടത്താതെ, സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നത് ഗവര്‍ണര്‍ക്ക് വൈകിപ്പിക്കാനാവുമായിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടലൊഴിവാക്കാന്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയെന്നാണ് രാജ്ഭവന്‍ വിശദീകരിക്കുന്നത്.
പോലീസ് ആക്ടിലെ ഭേദഗതി റദ്ദാക്കി പുതിയ ഓര്‍ഡിനന്‍സ് ഇറക്കും വരെ നിയമം നിലനില്‍ക്കും. നിയമം നടപ്പാക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിനോട് നിര്‍ദ്ദേശിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാരിനോ അധികാരമില്ല. പരാതി കിട്ടിയാല്‍ കേസെടുക്കാതിരിക്കാന്‍ പൊലീസിനാവില്ല. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കുഴയും. അതിനാല്‍ നിയമം റദ്ദാക്കല്‍ വൈകില്ല.
പുതിയ ഭേദഗതി ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് ഓര്‍ഡിനന്‍സിലുള്ളത്. സംസ്ഥാനത്ത് ഇപ്പോഴും ഈ നിയമം നിലവിലുണ്ട്. ഇങ്ങനെ വല്ലാത്തൊരു സാഹചര്യത്തിലാണ് എല്ലാവരും ഗവര്‍ണറെ ഉറ്റ് നോക്കുന്നത്. ഗവര്‍ണറുടെ ഓതൊരു തീരുമാനവും നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha