മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

ചൂരകെട്ടന്‍കുടി ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ഷിബു രാജപ്പന്‍ (28) മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റില്‍.
ചൂരകെട്ടന്‍ കുടി സെറ്റില്‍മെന്റില്‍ താമസിക്കുന്ന സിറില്‍ (31), മച്ചിപ്ലാവ് പൊറ്റാസ് പടിയില്‍ താമസക്കാരനായ ചേന്നാട്ടില്‍ ബിജു (38) എന്നിവരെയാണ് സി.ഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ദേവിയാര്‍ പുഴയില്‍ ഇവരോടൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മച്ചിപ്ലാവിന് സമീപം ഷിബു ഷോക്കേറ്റ് മരിച്ചത്. പോലീസ് പറയുന്നത്: സിറിലും, ബിജുവുമാണ് മീന്‍ പിടിക്കാന്‍ പോയത്. ഷിബുവിനെ ഇവര്‍ വിളിച്ച് വരുത്തുകയായിരുന്നു.
വൈദ്യുതി കമ്പിയില്‍ വയര്‍ കണക്റ്റ് ചെയ്ത ശേഷം വെള്ളത്തില്‍ വൈദ്യുതി ലൈന്‍ ഇട്ടത് അറസ്റ്റിലായവരാണ്. പിന്നീട് വൈദ്യുതി ലൈന്‍ മാറ്റാതെ തന്നെ ഷിബുവിനെ മീന്‍ എടുക്കാന്‍ വെള്ളത്തില്‍ ഇറക്കിയതാണ് മരണത്തിന് കാരണം.
ഇവരുടെ അശ്രദ്ധയും, നിയമ വിരുദ്ധമായി വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിച്ചതുമാണ് മരണത്തിനു കാരണമായതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
വൈദ്യുതി ബോര്‍ഡ് ഇന്ന് മഹസര്‍ തയാറാക്കി റിപ്പോര്‍ട്ട് പോലീസിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ വൈദ്യുതി മോഷണത്തിനും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha