മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ വിയോഗ വാര്‍ത്ത ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വര്‍ഷങ്ങളോളം രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച പട്ടേല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും അത് എക്കാലവും ജനമനസുകളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
അഹമ്മദ് പട്ടേലിന്റെ മകനുമായി സംസാരിച്ചുവെന്നും അനുശോചനം അറിയിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha