ചേര്‍ത്തലയില്‍ പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നു... അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

ചേര്‍ത്തലയില്‍ പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നു... അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ചേര്‍ത്തല-അര്‍ത്തുങ്കല്‍ ബൈപാസിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവമുണ്ടായത്. സെന്റ് മേരീസ് ഫ്യുവല്‍സ് ഉടമ തിരുവനന്തപുരം നെല്ലിമൂട് ആര്‍. അജിതയുടെ ഉടമസ്ഥതയിലെ ടാങ്കര്‍ ലോറി എറണാകുളത്തുനിന്ന് ഇന്ധനം കയറ്റി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ചേര്‍ത്തല ഭാഗത്താണ് ചോര്‍ച്ച യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. കാലപ്പഴക്കത്താല്‍ ടാങ്കിന് താഴെ ദ്രവിച്ചിരുന്നു. ഇതില്‍നിന്നാണ് ചോര്‍ച്ച ഉണ്ടായത്.
ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും ചേര്‍ത്തല പൊലീസിന്റെയും അവസരോചിത ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. ന്യൂമാറ്റിക് ബാഗും സോപ്പും ഉപയോഗിച്ച് താല്‍ക്കാലികമായി ചോര്‍ച്ച ഒഴിവാക്കിയശേഷം സമീപത്തെ അശ്വതി പെട്രോള്‍ പമ്ബില്‍ എത്തിച്ച് ഇന്ധനം മാറ്റുകയായിരുന്നു. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സമുണ്ടായി.
https://www.facebook.com/Malayalivartha