നിര്‍ണായക നീക്കം... സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി. നീക്കം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി. നീക്കം. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്താലും അത്ഭുതമില്ല. രവീന്ദ്രനെതീരെ ശക്തമായ തെളിവുണ്ടെന്നാണ് ഇ. ഡിയുടെ കണ്ടെത്തല്‍.
രവീന്ദ്രന്‍ കോവിഡാനന്തര ചികിത്സയിലാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ഇ ഡി യെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് നോട്ടീസ് കിട്ടിയതിന് പിന്നിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എം. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യാന്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് രവീന്ദ്രന്‍ ക്വാറന്റയിനില്‍ പോയത്. അതിനു ശേഷം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന ഒരാഴ്ചത്തെ സ്വയം നിരീക്ഷണം പൂര്‍ത്തിയാക്കി. അപ്പോഴാണ് ഇ ഡി രണ്ടാമത് നോട്ടീസ് നല്‍കിയത്. അതിനു പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിലാവുകയായിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.
രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വന്‍ രഹസ്യങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ രവീന്ദ്രനാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സി.എം രവീന്ദ്രന്റെ അസുഖത്തെ കുറിച്ച് വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് കെ. പി. സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
സി.എം രവീന്ദ്രന്റെ രോഗവിവരം കൃത്യമായി മനസിലാക്കാന്‍ ഇ ഡി തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാനും ഇ ഡി ആലോചിക്കുന്നുണ്ട്. .
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് രവീന്ദ്രന്റെ ചികിത്സാ റെക്കോര്‍ഡുകള്‍ കൈമാറാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. രവീന്ദ്രന്‍ രോഗ ബാധിതനായതോടെ ഇ ഡിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ശിവശങ്കറിനെയും രവീന്ദ്രനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ പ്ലാന്‍. അതാണ് മുടങ്ങിയത്.
സി. എം. രവീന്ദ്രനും ദിനേശന്‍ പുത്തലത്തും മെഡിക്കല്‍ കോളേജില്‍ എത്തിയ ദിവസം മുതല്‍ ഇവരുടെ ഇടപാട് കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്. രവീന്ദ്രന്റെയും ദിനേശന്റെയും ഫോണ്‍ സംഭാഷണങ്ങളും കൂടികാഴ്ചകളും ഇ.ഡി. നിരീക്ഷിക്കുന്നുണ്ട്.
ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും. അത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. രവീന്ദ്രന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. ശിവശങ്കരന് വേണ്ടി രവീന്ദ്രന്‍ അഴിമതി നടത്തിയതായി ഇ ഡി വിശ്വസിക്കുന്നില്ല. ശിവശങ്കരനെ തിരിച്ചു മറിച്ചും ചോദ്യം ചെയ്‌തെങ്കിലും രഹസ്യങ്ങളെല്ലാം ഇപ്പോഴും അറയില്‍ തന്നെയാണ്. അങ്ങനെയാണ് രവീന്ദ്രനെ കൈകാര്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചത്.
രവീന്ദ്രന്റെ രോഗവിവരം ആശുപത്രിയിലെ ചില ജീവനക്കാര്‍ ചോര്‍ത്തിയതായി സര്‍ക്കാരിന് സംശയമുണ്ട്. രഹസ്യങ്ങളെല്ലാം ചോരുന്നു എന്ന സംശയം സര്‍ക്കാരിനുണ്ട്. ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം സംവിധാനം കൊണ്ടു വന്നപ്പോഴാണ് വിവരങ്ങള്‍ കൂടുതലായി ചേരുന്നത്. ഭരണം മാറുമെന്ന് ഉറപ്പായതോടെയാണ് വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥര്‍ പോലും മറുകണ്ടം ചാടിയതായി മുഖ്യമന്ത്രി സംശയിക്കുന്നു.
രവിന്ദ്രനെയും ദിനേശനെയും ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി കുരുങ്ങുമെന്ന് സംശയിക്കുന്നവരില്‍ സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെയുണ്ട്. ഇത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരും സി പി എമ്മിലുണ്ട്, മന്ത്രിസഭയിലുമുണ്ട്. അതു കൊണ്ട് തന്നെ രവീന്ദ്രന്റെ കോവിഡാനന്തര രോഗങ്ങള്‍ എന്നു മാറുമെന്ന പ്രവചനം അസാധ്യമാണ്.
"
https://www.facebook.com/Malayalivartha