ഒരേ ദിവസം നാല് ക്ഷേത്രങ്ങളില്‍ കവര്‍ച്ച; നാലിടങ്ങളിലും പൂട്ട് തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ കവര്‍ന്നു, ആശങ്കയില്‍ നാട്ടുകാര്‍

പാലക്കാട് ജില്ലയിലെ തിരുപ്പൂര്‍ പൊങ്കല്ലൂരിലും പരിസരപ്രദേശങ്ങളിലുമായി ഒരേ ദിവസം നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. നാലിടത്തും പൂട്ട് തകര്‍ത്ത്, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.
കാലത്ത് ക്ഷേത്രം തുറക്കാനെത്തിയ പൂജാരികളാണ് കവര്‍ച്ച നടന്നതായി കണ്ടെത്തി പരാതി നല്‍കിയത്. കാട്ടൂര്‍ വെള്ളനടത്തത്ത് കരിയ കാളിയമ്മന്‍ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണം കതക് കുത്തിത്തുറന്ന് കവര്‍ന്നു. ഇതേ പ്രദേശത്ത് പട്ടതരശി അമ്മന്‍ കോവിലിലും ചിന്ന കാട്ടൂരില്‍ മാരിയമ്മന്‍ കോവിലിലും അവിനാശിപാളയം വേലായുധം പാളയത്ത് മഹാമാരിയമ്മന്‍ കോവിലിലും പൂട്ട് തകര്‍ത്ത്, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി കണ്ടെത്തി.
അടുത്തടുത്തായി നാല് ക്ഷേത്രങ്ങളില്‍ ഒരേ ദിവസം കവര്‍ച്ച നടന്നത് പ്രദേശത്ത് ആശങ്കയ്ക്ക് കാരണമായി. കഴിഞ്ഞദിവസം ധാരാപുരം കാട്ടംപട്ടിയില്‍ കാളിയമ്മന്‍ ദുര്‍ഗൈ അമ്മന്‍ കോവിലുകളിലും പൂട്ട് തകര്‍ത്ത് സമാനമായ രീതിയില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു.
https://www.facebook.com/Malayalivartha