നന്ദി വേണം നന്ദി... സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകടിപ്പിച്ച അതൃപ്തി മുഖ്യമന്ത്രിയുടെ ആഗ്രഹ പ്രകാരമാണെന്നാണ് സൂചന

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകടിപ്പിച്ച അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹ പ്രകാരമാണെന്നാണ് സൂചന. ഏതായാലും ഇത് സി.പി.എമ്മിനെ ചൊടിപ്പിച്ചു. പിണറായി വിജയനുമായി പാര്‍ട്ടി ഇടം തിരിഞ്ഞു നില്‍ക്കുന്നതു കാരണമാണ് ശ്രീരാമകൃഷ്ണന് ഇത്തരമൊരു വിപത്ത് സംഭവിച്ചത്.
ചൊവ്വാഴ്ചയാണ് സ്പീക്കറുടെ അതൃപ്തിയുടെ വിവരം പുറത്തുവന്നത്. സ്പീക്കറോ അദ്ദേഹത്തിന്റെ ഓഫീസോ ഇക്കാര്യം നിഷേധിച്ചില്ല. അങ്ങനെ നിഷേധിക്കാതിരുന്നത് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ്. എന്നാല്‍ നിഷേധം വന്നത് മൂന്നാം ദിവസമാണ്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദമാണ് വൈകിയുള്ള നിഷേധത്തിന് കാരണമായതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
നിയമസഭയുടെ സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും സിപിഎം രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതിലാണ് സ്പീക്കര്‍ക്ക് വിയോജിപ്പ്. നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ആഭ്യന്തരയോഗത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചെന്നതായിരുന്നു വാര്‍ത്ത. വിവാദം വലിയ വാര്‍ത്തയായെങ്കിലും അദ്ദേഹം നിഷേധിച്ചില്ല. വിവാദത്തില്‍നിന്ന് വികസനത്തിലേക്ക് രാഷ്ട്രീയചര്‍ച്ച മാറ്റാന്‍ സി.എ.ജി. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരേയുള്ള പരാമര്‍ശം പുറത്തുവിട്ടതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇതിന് മന്ത്രി തോമസ് ഐസക് ഒരുങ്ങിയത്. സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍വെക്കുന്നതിനുമുമ്പ് വിവരങ്ങള്‍ ചോരാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നുള്ള വെളിപ്പെടുത്തല്‍ നിയമസഭയുടെ അവകാശ ലംഘനമാകുമെന്ന് ഉറപ്പിച്ചുള്ള നീക്കമായിരുന്നു അത്.
തോമസ് ഐസക്കിന്റെ പ്രവര്‍ത്തി തന്നെ പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വികസനം ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തേടം ഇത് സമ്മാനിച്ചത് വലിയ പ്രതിസന്ധിയാണ്. കിഫ്ബിയുടെ ഫണ്ടിനെ കുറിച്ചു അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കിഫ്ബിയുടെ മസാലബോണ്ട് ഒരിക്കലും ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചിട്ടില്ല. മസാല ബോണ്ടില്‍ ശിവശങ്കരന് ബന്ധമുണ്ടെന്ന ആരോ പണവും ശക്തമാണ്. അത് മുഖ്യമന്ത്രിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിയാം. ഐസക്കിന്റെ എടുത്തു ചാട്ടം കാരണമാണ് മസാല ബോണ്ട് വിവാദമായതെന്ന് മുഖ്യമന്ത്രി കരുതുന്നു.
കിഫ്ബിക്കെതിരേയുള്ള സി.എ.ജി.യുടെ പരാമര്‍ശങ്ങള്‍ ഗുരുതരമായ ആരോപണ സ്വഭാവമുള്ളവയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെഷനായിരിക്കും. സി.എ.ജി.യുടെ കണ്ടെത്തല്‍ മുള്ളും മുനയുംവെച്ച് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. ഇത് പൊളിക്കാനുള്ള ലക്ഷ്യവും ധനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നു.അതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് മുഖ്യമന്ത്രിയാണെന്ന് ഐസക്കിനറിയാം.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുറപ്പിച്ചാണ് ധനമന്ത്രി സി.ഐ.ജി. റിപ്പോര്‍ട്ട് ആയുധമാക്കി 'വികസന രാഷ്ട്രീയം' ചര്‍ച്ചയാക്കിയത്. അവകാശലംഘനമായാലും അസാധാരണഘട്ടത്തില്‍ ഇങ്ങനെയേ പ്രതികരിക്കാനാകൂവെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു. അത് മുഖ്യമന്ത്രിക്ക് ഏറ്റെടുക്കേണ്ടി വന്നു. പിന്നീട് ഇത് രാഷ്ട്രീയതീരുമാനമായി മാറി . ഈ ഘട്ടത്തിലാണ് സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഇത് നിഷേധിക്കാത്തതില്‍ സി.പി.എം. നേതൃത്വത്തിന് അതൃപ്തിയുണ്ടായി. ഇതോടെയാണ് മൂന്നാംനാള്‍ സ്പീക്കറുടെ ഓഫീസ് നിഷേധക്കുറിപ്പ് ഇറക്കിയത്.
സ്പീക്കര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശ്രീരാമകൃഷ്ണന്‍ ഗുജറാത്തിലെ കെവാഡിയയിലാണ് ഇപ്പോഴുള്ളത്. ശനിയാഴ്ച തിരിച്ചെത്തും. വി.ഡി. സതീശന്‍ എം.എല്‍.എ. നല്‍കിയ അവകാശലംഘന നോട്ടീസില്‍ സ്പീക്കര്‍ മന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ ധനമന്ത്രി മറുപടി നല്‍കിയിട്ടില്ല. മറുപടി ലഭിച്ചാല്‍ അത് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത.എത്തിക്‌സ് കമ്മിറ്റിക്ക് ഐസക്കിനെ ഒഴിവാക്കാന്‍ കഴിയില്ല. കാരണം ഐസക്കിന് സംഭവിച്ചത് ഗുരുതര പിഴവാണ്.
ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി എന്ന നിലയിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും സ്പീക്കറുടെ ഓഫീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha