വടകരയില്‍ ആര്‍എംപിഐ പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം

വടകരയ്ക്കടുത്ത് കല്ലാമലയിലെ ആര്‍എംപിഐ പ്രവര്‍ത്തകന്‍ അമിത് ചന്ദ്രനെ കാര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്നു പരാതി.
മാഹി റെയില്‍വേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം അമിത് സഞ്ചരിച്ച ബൈക്കിനു നേരെ നമ്പര്‍ പ്ലേറ്റ് മറച്ച കാര്‍ ഇടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരുക്കേറ്റ അമിത്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനു ശേഷമാണ് ബോധം തെളിഞ്ഞത്.
അടുത്തിടെ കല്ലാമലയില്‍ പ്രചാരണ ബോര്‍ഡ് കെട്ടുമ്പോഴും അമിത് ചന്ദ്രനും കൂട്ടര്‍ക്കും നേരെ കാര്‍ തട്ടാന്‍ ശ്രമം നടന്നിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിലെ കാര്‍ നിര്‍ത്താതെ പോയി.
സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്നും അമിത് ചന്ദ്രനെതിരെ വധഭീഷണിയുണ്ടായിരുന്നുവെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha