തിരുനെല്ലിയില്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു, ഇരയായി ആട്, മരച്ചില്ലകളുപയോഗിച്ച് മറച്ച കൂട്; ഇനി കടുവ വരണം!

ഏറെ നാളായി കടുവാപ്പേടിയില്‍ കഴിയുന്ന തിരുനെല്ലിയില്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. തൃശ്ശിലേരി അടുമാരിയിലും സമീപപ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനപാലകരെ നാട്ടുകാര്‍ തടഞ്ഞു വച്ചിരുന്നു.
തിങ്കളാഴ്ച രാത്രി കടുവ ഒരു ആടിനെ കൊന്നിരുന്നു. അടുമാരി ഗോപി എന്നയാളുടെ ആടിനെയാണ് കൊന്നത്.
തുടര്‍ന്നാണ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവയുടെ ചിത്രം ചൊവ്വാഴ്ച രാത്രി ക്യാമറയില്‍ പതിഞ്ഞു. ബുധനാഴ്ച ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വനപാലകര്‍ കടുവയെ പിടികൂടാന്‍ അടുമാരി കോളനിക്ക് സമീപം കൂട് വച്ചത്.
നോര്‍ത്ത് വയനാട് ഡിഎഫ്ഒ പി.കെ. ആസിഫ്, ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി. രതീശന്‍, ബയോളജിസ്റ്റ് ഒ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട് സ്ഥാപിച്ചത്. കടുവയ്ക്ക് ഇരയായി ആടിനെയും എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എടയൂര്‍ക്കുന്ന് സ്വദേശിയുടെ വളര്‍ത്തു നായയെയും പുളിമൂട് സ്വദേശിയുടെ പശുവിനെയും തൃശ്ശിലേരി സ്വദേശിയുടെ ആടിനെയും കടുവ കൊന്നിരുന്നു.
https://www.facebook.com/Malayalivartha