ഇഷ്ട്ടം ആളില്ലാത്ത വീടുകള്‍! പകൽ സമയങ്ങളിൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെയ്ക്കും; രാത്രിയാകുമ്പോൾ തനി സ്വഭാവം പുറത്തെടുക്കും; അക്ബറിനെ കുടുക്കിയത് നിർണായകമായ നീക്കത്തിലൂടെ... നിലമ്പൂരിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പ്രതിയെ നിലമ്പൂർ പൊലീസ് പിടികൂടി. മറ്റൊരു മോഷണക്കേസില്‍ പിടിയിലായി തടവില്‍ കഴിഞ്ഞ വഴിക്കടവ് പൂവ്വത്തിപൊയില്‍ വാകയില്‍ അക്ബറാണ് (50) പിടിയിലായത്. വടപുറത്ത് താമസിക്കുന്ന അധ്യാപക ദമ്പതികളുടെ വീട്ടില്‍ സെപ്റ്റംബര്‍ 26നാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ പേരാമ്പ്രയിലെ കുടുംബവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീടിന്റ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
വിലപ്പിടിപ്പുള്ള ഒന്നും വീട്ടില്‍നിന്ന് ലഭിച്ചിരുന്നില്ല. വാതില്‍ പൊളിക്കാനുപയോഗിച്ച കമ്പിപ്പാരയും മറ്റു സാധനങ്ങളും പ്രതിയുമായുള്ള തെളിവെടുപ്പില്‍ കണ്ടെത്തി. ചന്തക്കുന്ന് വെള്ളിയംപാടത്തുള്ള മാട്ടുമ്മല്‍ റുബീനയുടെ വീട്ടില്‍ ഒക്ടോബര്‍ 29ന് സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ചെറിയ കമ്മലും 1000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടിരുന്നത്. ഈ സംഭവത്തിലും ഇയാള്‍തന്നെയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
20 വര്‍ഷമായി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും തമിഴ്നാട് നീലഗിരി ജില്ലയിലുമുണ്ടായ നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിലമ്പൂർ ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിെന്റ നേതൃത്വത്തില്‍ എസ്.ഐ എം. അസൈനാര്‍, എ.എസ്.ഐ മുജീബ്, സീനിയര്‍ സി.പി.ഒ വാഷിദ്, സി.പി.ഒമാരായ ധനേഷ്, നൗഷാദ്, ബാബുരാജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha