കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പത്ര വിതരണക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം

കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്.
കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ടു വരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
https://www.facebook.com/Malayalivartha